ഹോളിവുഡ് നടി പെട്രീഷിയ ബോസ് വർത്ത് കോവിഡ് ബാധിച്ച് മരിച്ചു

വാഷിങ്ടൺ ഡി.സി: പ്രശസ്ത നടിയും ഗ്രന്ഥകാരിയുമായ പെട്രീഷിയ ബോസ് വർത്ത് (86) കോവിഡ് ബാധിച്ച് മരിച്ചു. പെട്രീഷിയയുട െ ഭര്‍ത്താവി​ന്‍റെ മുന്‍ഭാര്യയുടെ പുത്രി ഫിയ ഹത് സവ് ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചത്.

ഭയാനക വൈറസ് ഊര്‍ജ്ജസ്വലയും പ്രഗല്‍ഭയും സ്നേഹിതയുമായ രണ്ടാനമ്മയെ കൊണ്ടു പോയി. പെട്രീഷിയയുടെ ലേഖനങ്ങളിലൂടെ നിങ്ങൾക്ക് അവരെ അറിവായുന്നതാണ്. വിനീതയായ, ശ്രദ്ധാലുവായ, മനസ്സലിവുള്ള വ്യക്തിയാണ്. അവർ ഞങ്ങളെയും ഞങ്ങൾ അവരെയും ദത്തെടുത്തു. എല്ലായ്പ്പോഴും ഞങ്ങളുടെ കുടുംബത്തി​​െൻറ ഭാഗമായിരുന്നു. അവർ എന്‍റെ മക്കളെ സ്നേഹിച്ചു. മുത്തശ്ശിയെ അവർ നിധി പോലെ സൂക്ഷിച്ചു. -ഫിയ ഹത് സവ് പോസ്റ്റിൽ വിവരിക്കുന്നു.

ദ് പാറ്റി ഡൂക്ക് ഷോ, ക്രാഫ്റ്റ് തീയറ്റർ എന്നീ ഹോളിവുഡ് സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച നടിയാണ് പെട്രീഷിയ ബോസ് വർത്ത്. മെർലിൻ ബ്രാൻഡോ, മോന്‍റ്ഗോമേരി ക്ലിഫ്റ്റ് അടക്കം ഹോളിവുഡിലെ നിരവധി പ്രശസ്തരുടെ ജീവചരിത്രം അവർ രചിച്ചിട്ടുണ്ട്.

Tags:    
News Summary - COVID-19 claims life of actor and author Patricia Bosworth -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.