ഡോക്യുമെന്‍ററികള്‍ക്ക് കേന്ദ്ര വിലക്ക്; അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കമൽ

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹൃസ്വ ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കാൻ തെരഞ്ഞെടുത്ത മൂന്നു ഡോക്യുമെന്‍ററികൾക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്. രോഹിത് വെമുല, ജെ.എൻ.യു, കശ്മീര്‍ എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററികള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്.

രോഹിത് വെമുലയെ കുറിച്ചുള്ള 'അണ്‍ ഡെയറബിൾ ബീയിങ് ഓഫ് ലൈഫ്', കശ്മീര്‍ പ്രശ്‌നം പ്രതിപാദിക്കുന്ന 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാല്‍', ജെ.എന്‍.യു വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട് 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' എന്നിവക്കാണ് അനുമതി നിഷേധിച്ചത്.

കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചു കൊണ്ടുള്ള ഡോക്യുമെന്‍ററികള്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്‍മാന്‍ കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വെമുല, ജെ.എൻ.യു. കശ്മീർ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതു കൊണ്ടാണ് അനുതി നിഷേധിക്കപ്പെട്ടത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നില്‍ക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് നാമെല്ലാം കടന്നു പോകുന്നത്. അതിന്‍റെ ഉദാഹരമാണ് കേന്ദ്രത്തിന്‍റെ നടപടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധം അറിയിക്കുമെന്നും കമല്‍ വ്യക്തമാക്കി. 

10മത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹൃസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ജൂണ്‍ 16 മുതൽ 20 വരെ തിരുവനന്തപുരത്താണ് നടക്കുക. 

Tags:    
News Summary - central govt rejected to permission to screening three documentaries in kerala state documentary festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.