Posted On
date_range Updated On
date_range കെ.ജി.എഫിന് ശേഷം അഞ്ചു ഭാഷകളിൽ ‘അവൻ ശ്രീമൻ നാരായണ’
ഹിറ്റ് ചിത്രം കെ.ജി.എഫിന് ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്നു. യുവനടൻ രക്ഷിത് ഷെട്ടി നായകനാവുന്ന അവൻ ശ്രീമൻ നാരായണയാണ് അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്നത്. ചിത്രത്തിെൻറ ട്രെയിലർ അഞ്ച് ഭാഷകളിലും പുറത്തിറങ്ങി.
കന്നഡ, ഹിന്ദി, തെലുങ്കു, മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സചിൻ രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ആക്ഷൻ സ്വഭാവത്തിലുള്ള ചിത്രത്തിൽ ഒരു പൊലീസുകാരനായാണ് രക്ഷിത് ഷെട്ടിയെത്തുന്നത്.
രക്ഷിത് ഷെട്ടിയെക്കൂടാതെ ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരാണ് മറ്റ് താരങ്ങൾ. ഡിസംബർ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.