പുനെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാൻ അനുപം ഖേർ രാജിവെച്ചു

മും​ബൈ: പു​ണെ ഫി​ലിം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ​നി​ന്ന്​ പ്ര​മു​ഖ ന​ട​ൻ അ​നു​പം ഖേ​ർ രാ​ജി​വെ​ച്ചു. ‘ന്യൂ ​ആം​സ്​​റ്റ​ർ​ഡാം’ എ​ന്ന അ​മേ​രി​ക്ക​ൻ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ​ദീ​ർ​ഘ​നാ​ൾ ന്യൂ​യോ​ർ​ക്കി​ൽ ക​ഴി​യേ​ണ്ട​തി​നാ​ൽ രാ​ജി​വെ​ക്കു​ന്നു എ​ന്നാ​ണ്​ അ​നു​പം ഖേ​ർ വ്യ​ക്​​ത​മാ​ക്കി​യ​ത്.

2018-2019 വ​ർ​ഷ​ത്തി​ൽ ഒ​മ്പ​തു​ മാ​സം വി​ദേ​ശ​ത്താ​യി​രി​ക്കു​മെ​ന്നും തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്​ ആ​വ​ർ​ത്തി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വി​വ​ര-​സാേ​ങ്ക​തി​ക മ​ന്ത്രി രാ​ജ്​​വ​ർ​ധ​ൻ സി​ങ്​ റാ​ത്തോ​ഡി​ന്​ അ​യ​ച്ച രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു. ആ​യ​തി​നാ​ൽ പ​ദ​വി​യി​ൽ തു​ട​രു​ന്ന​ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നോ​ടും വി​ദ്യാ​ർ​ഥി​ക​ളോ​ടു​മു​ള്ള നീ​തി​കേ​ടാ​വും -അ​ദ്ദേ​ഹം കു​റി​ച്ചു. വി​വാ​ദ ചെ​യ​ർ​മാ​ൻ ഗ​ജേ​ന്ദ്ര ചൗ​ഹാ‍​െൻറ പി​ൻ​ഗാ​മി​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ബ​ർ 11നാ​ണ്​ അ​നു​പം ഖേ​ർ ചു​മ​ത​ല​യേ​റ്റ​ത്.

ചൊ​വ്വാ​ഴ്​​ച മും​ബൈ ഫി​ലിം ഡി​വി​ഷ​നി​ൽ ന​ട​ന്ന പു​ണെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ െസാ​സൈ​റ്റി​യു​ടെ യോ​ഗ ശേ​ഷ​മാ​ണ്​ രാ​ജി. അ​നു​പം ഖേ​ർ ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സൊ​സൈ​റ്റി​യു​ടെ യോ​ഗം. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ യോ​ഗ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. അ​നു​പം ഖേ​ർ ഇൗ​യി​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ്ങി​നെ വാ​ഴ്​​ത്തി ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു. ‘ദി ​ആ​ക്​​സി​ഡ​ൻ​റ​ൽ പ്രൈം​മി​നി​സ്​​റ്റ​ർ’ എ​ന്ന ചി​ത്ര​ത്തി​ൽ മ​ൻ​മോ​ഹ​ൻ സി​ങ്ങാ​യി വേ​ഷ​മി​ട്ട​ത്​ അ​നു​പം ഖേ​ർ ആ​ണ്.

അനുപം ഖേറി​​​​െൻറ രാജിക്കത്ത്​


Tags:    
News Summary - Anupam Kher Resigns Pune Film Institute Director Place - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.