Posted On
date_range Updated On
date_range അനുപം ഖേറിന് െഎ.െഎ.എഫ്.എ അവാർഡ്
മുംബൈ: ബാേങ്കാക്കിൽ നടക്കുന്ന 19ാമത് അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്ര അക്കാദമി (െഎ.െഎ.എഫ്.എ) അവാർഡ് ദാന ചടങ്ങിൽ നടൻ അനുപം ഖേറിന് അസാധാരണ മികവിനുള്ള ബഹുമതി സമ്മാനിക്കും.
കഴിഞ്ഞ മൂന്നു ദശകങ്ങളായി വിവിധ ഭാഷകളിൽ 500ലധികം ചിത്രങ്ങളിൽ അനുപം ഖേർ അഭിനയിച്ചിട്ടുണ്ട്. അവാർഡ് വരുംവർഷങ്ങളിലും സിനിമയിൽ തുടരാനുള്ള പ്രോത്സാഹനമാണെന്ന് അനുപം ഖേർ പ്രതികരിച്ചു. 34 വർഷങ്ങളായുള്ള സിനിമാജീവിതം ഒരുപാട് അംഗീകാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
അടുത്ത 34 വർഷംകൂടി സിനിമയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്താനാണ് താൽപര്യമെന്നും 63കാരനായ ഖേർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.