വേദിപങ്കിടൽ വിവാദം: അനിൽ-ബിനീഷ് പ്രശ്​നം പരിഹരിച്ചു

കൊച്ചി: പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ നടന്ന പരിപാടിയി​ൽ വേദി പങ്കിടലിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ നട ൻ ബിനീഷ് ബാസ്​റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചു. സിനിമയിലെ സാ​ങ്കേതിക പ്രവർത്തകരുടെ സംഘടനയായ ​ഫെഫ്ക മുൻകൈയെടുത്ത്​ വ്യാഴാഴ്​ച കൊച്ചിയിൽ നടത്തിയ സമവായചർച്ചയിലാണ്​ പരിഹാരമായത്​.

ബിനീഷിനുണ്ടായ വിഷമത്തിൽ അനിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. തന്നോട്​ അവസരം ചോദിച്ച് നടക്കുന്ന നടനോടൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ പറഞ്ഞോ എന്നതിൽ വ്യക്തത ആവശ്യമാണ്​. അനിലിന്​ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്​. ഇരുവരും പരസ്പരം സംസാരിച്ച് രമ്യതയിലെത്തിയതായും ഊഷ്മള സൗഹൃദം തുടരുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.എന്നാൽ, സംഭവം മാനസികമായി ഏറെ വേദനിപ്പിച്ചതിനാൽ അനിലി​​െൻറ സിനിമകളിൽ ഇനി അഭിനയിക്കില്ലെന്ന്​ ബിനീഷ് ആവർത്തിച്ചു.

തങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു അനിലി​​െൻറ പ്രതികരണം. ബിനീഷിനെ ത​​െൻറ സിനിമകളിൽ സഹകരിപ്പിക്കാൻ വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിരിയുംമുമ്പ്​ ബിനീഷിനെ അനിൽ ആലിംഗനം ചെയ്​തു. ഫെഫ്ക പ്രസിഡൻറ്​ സിബി മലയിലും പങ്കെടുത്തു.

Tags:    
News Summary - ANIL RADHAKRISHNAN-bineesh bastin -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.