ദിലീപ്​ കുറ്റക്കാരനാണോ അ​ല്ല​േയാ എന്ന്​ തീരുമാനിച്ചിട്ടില്ല; ഡബ്ല്യു.സി.സിക്ക്​ അമ്മയുടെ മറുപടി

കൊച്ചി: ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്​ഠമായി എടുത്ത തീരുമാനങ്ങളുടെ പേരിൽ എല്ലാ കുറ്റവും മോഹൻലാലി​​െൻറ മാത്രം തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്ന്​ ട്രഷറർ ജഗദീഷ്​. കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് സംഘടന എടുത്തിട്ടില്ലെന്നും ഡബ്ല്യുസിക്ക്​ മറുപടിയായി സംഘടനയുടെ ഒൗദ്യോഗിക വക്​താവ്​ എന്ന നിലയിൽ ജഗദീഷ്​ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നതാണ്​​ സംഘടനയുടെ ആവശ്യം. ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടിവ് തീരുമാനം ശരിയായിരുന്നില്ലെന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത്. കോടതി വിധി വരും മുമ്പ്​ പുറത്താക്കുന്നത് ശരിയല്ലെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി ചർച്ച നടത്തി. എക്സിക്യൂട്ടിവ് തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് വിദഗ്ധ നിയമോപദേശത്തിന് വിടാൻ ഇരുകൂട്ടരും തീരുമാനിച്ചു.

ജനറൽ ബോഡി വിളിച്ചുകൂട്ടി തീരുമാനം എടുക്കണം എന്നാണ്​ ‘അമ്മ’ക്ക്​ ലഭിച്ച നിയമോപദേശം. എന്നാൽ, രേവതിക്കും പാർവതിക്കും പത്മപ്രിയക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടിവ് കമ്മിറ്റിക്ക്​ തീരുമാനിക്കാം എന്നായിരുന്നു. ‘അമ്മ’യിൽനിന്ന്​ രാജി​െവച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളുവെന്ന് മോഹൻലാൽ വ്യക്തമാക്കിയതാണ്. സ്നേഹത്തി​​െൻറയും സമന്വയത്തി​​െൻറയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് മൂന്ന്​ നടിമാർക്കും ഉറപ്പു നൽകിയതുമാണ്.

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് പ്രളയം കേരളത്തെ ഗ്രസിച്ചത്. പിന്നീട്​ ‘അമ്മ’ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ ഉൗന്നൽ നൽകി. എന്നാലും വൈകാതെ വിശേഷാൽ ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാമെന്ന് കരുതുന്നു. ചട്ടങ്ങൾക്കപ്പുറം, ധാർമികതയിലൂന്നി തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ശ്രമങ്ങളെ പൂർണമായി പിന്തുണക്കുന്നതായും ജഗദീഷ്​ പത്രക്കുറിപ്പിൽ പറയുന്നു.

Tags:    
News Summary - AMMA Gave Reply to WCC - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.