'അമ്മ' ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമീഷന്‍ 

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരസംഘടനയായ 'അമ്മ' ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അന്വേഷണം നടൻ ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ജോസഫൈന്‍ പറഞ്ഞു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനപ്രതിനിധികൾ കൂടിയായ മുകേഷും കെ.ബി ഗണേഷ് കുമാറും സംസാരിച്ച രീതി തെറ്റാണ്. ജനപ്രതിനിധികള്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കണമെന്നും ജോസഫൈന്‍ വ്യക്തമാക്കി. 

നടിമാരുടെ കൂട്ടായ്മയായ 'വിമണ്‍ ഇന്‍ സിനിമ കളക്ടീവ്' നൽകിയ പരാതി വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - amma don't play double role in actress attack case kerala state women commission mc josephine kerala news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.