Posted On
date_range Updated On
date_range അല്ലു അർജ്ജുൻ ചിത്രത്തിന്റെ ട്രെയിലർ ഹിറ്റ്
സരയ്നോഡു എന്ന വമ്പൻ ചിത്രത്തിന് ശേഷം അല്ലു അർജ്ജുൻ നായകനാകുന്ന തെന്നിന്ത്യൻ സിനിമയായ ഡിജെയുടെ (Duvvada Jagannadham) ട്രെയിലർ പുറത്തിറങ്ങി. രമേഷ് റെഡി, ദീപക് രാജ് എന്നിവരുടെ തിരക്കഥയിൽ ഹാരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ആക്ഷനും സെന്റിമെന്റ്സും നിറഞ്ഞ ട്രെയിലർ 24 മണിക്കൂറുകൾക്കൊണ്ട് 7.4 മില്ല്യൺ കാഴ്ചക്കാരെ സൃഷ്ടിച്ചിട്ടുണ്ട്.
തികച്ചും പുതിയ അവതാരത്തിലാണ് അല്ലു അർജ്ജുൻ ഡിജെയിൽ എത്തുന്നത്. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന പഞ്ച് ഡയലോഗ്സും ഹാരിഷ് ശങ്കർ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗബർ സിംങ്ങിന് ശേഷമുള്ള ഹാരിഷിന്റെ വൻ ചിത്രമാണ് ഡിജെ. ഈ മാസം 23 ന് ഡിജെ തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.