‘മീ ടൂ’വിനെ പിന്തുണച്ച് ഐശ്വര്യ റായിയും
ബോളിവുഡിൽ മീ ടൂ വെളിപ്പെടുത്തലുകൾ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ചൂടുപിടിപ്പിക്കുന്നതിനിടെ പ്രതികരണവുമായി നടി ഐശ്വര്യ റായിയും. മുമ്പ് തന്നെ താൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും താരം പ്രതികരിച്ചു.
ലോകത്തിന്‍റെ ഏതുകോണിലുള്ള സ്ത്രീകള്‍ക്കും തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ തുറന്നുപറയാനുള്ള വേദിയായി സോഷ്യല്‍മീഡിയ മാറി. സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നുപറയാന്‍ ആത്മവിശ്വാസം ലഭിക്കുന്നത് വലിയ കാര്യമാണ്. തുറന്നുപറച്ചിലുകള്‍ വരുന്നത് ശുഭ സൂചനയാണെന്നും ഐശ്വര്യ പറഞ്ഞു.
സല്‍മാന്‍ഖാന്‍ മോശമായി പെരുമാറിയെന്നും ചതിച്ചെന്നും 2002ല്‍ തന്നെ ഐശ്വര്യ റായ് തുറന്നടിച്ചിരുന്നു. ശാരീരികമായി സല്‍മാന്‍ തന്നെ ഉപദ്രവിച്ചെന്നും അന്ന് പറഞ്ഞിരുന്നു.
പിരിഞ്ഞതിന് ശേഷം സല്‍മാന്‍ വിളിച്ച് മോശം ഭാഷയില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നെ ശാരീരികമായി ഉപദ്രവിച്ചു. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു ഈ അനുഭവങ്ങള്‍ക്കുശേഷവും ജോലിക്ക് പോയിരുന്നതെന്നും ഐശ്യര്യ വ്യക്തമാക്കിയിരുന്നു.
1999ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സല്‍മാനും ഐശ്യര്യയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. 2002 മാര്‍ച്ച് വരെ ഇവരുടെ ബന്ധം തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.