സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കാൻ ശ്രമമെന്ന് രമ്യ നമ്പീശന്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് പുറത്തു വന്നതിന് ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നതായി നടി രമ്യ നമ്പീശന്‍. നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്. രാജിവെച്ച നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ ആവശ്യപ്പെട്ടു.

എന്തു പറഞ്ഞാലും പുരുഷന്മാര്‍ക്ക് എതിരെയാണെന്ന് കരുതരുത്. തങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്. അത് കൂട്ടായി പറയുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ചില അരക്ഷിതാവസ്ഥയൊക്കെ ഉണ്ടാകാൻ തുടങ്ങിയെന്നും രമ്യ വ്യക്തമാക്കി. 

ജോലി ഇല്ലാതെയാവുക, അടിച്ചമര്‍ത്താന്‍ നോക്കുക, അവള്‍ പ്രശ്‌നക്കാരിയാണ് അവളെ സിനിമയിലേക്കെടുക്കേണ്ട എന്ന രീതിയിലുള്ള നീക്കങ്ങളൊക്കെ വന്നു കൊണ്ടിരിക്കുന്നു. ഇതൊക്കെ നടക്കുമ്പോഴും ഞങ്ങള്‍ പറയുന്നത് തങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടെന്നും അത് പരിഹരിക്കണമെന്നുമാണ്. ഡബ്ല്യു.സി.സി പുരുഷന്മാര്‍ക്കെതിരായ സംഘടനയല്ലെന്നും രമ്യ നമ്പീശൻ പറഞ്ഞു. കൊച്ചിയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ.


 

Tags:    
News Summary - Actress Ramya Nambeesan React AMMA Resignation -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.