ചെന്നൈ: ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധിയുടെ സാന്നിധ്യത്തിൽ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിെൻറ മകള്‍ അക്ഷിത വിവാഹിതയായി. കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് വരൻ. ചെന്നൈ ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയില്‍ തിങ്കളാഴ്ച ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ദ്രാവിഡ ആചാര പ്രകാരം നടന്ന വിവാഹത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കി. കരുണാനിധിയുടെ മകന്‍ എം.കെ.മുത്തുവിെൻറ മകള്‍ തേന്‍മൊഴിയുടെയും കാവിന്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി.കെ.രംഗനാഥെൻറയും മകനാണ് മനു രഞ്ജിത്. സി.കെ ബേക്കറി ഗ്രൂപ്പ് ഡയറക്ടറാണ് മനു. കനിമൊഴി എം.പി, മുന്‍ കേന്ദ്രമന്ത്രി എം.കെ.അഴഗിരി, അദ്ദേഹത്തിെൻറ മകന്‍ ദയ അഴഗിരി, മുന്‍ കേന്ദ്രമ്രന്തി ദയാനിധി മാരന്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തേവര്‍ ജയന്തി ആഘോഷ ഭാഗമായി രാമനാഥപുരത്തായതിനാല്‍ ഡി.എം.കെ ആക്ടിങ് പ്രസിഡൻറും പ്രതിപക്ഷനേതാവുമായ എം.കെ.സ്റ്റാലിന് എത്താന്‍ സാധിച്ചില്ല. തലശ്ശേരി സ്വദേശിനി ശൈലജ ബാലകൃഷ്ണനാണ് വിക്രമിെൻറ ഭാര്യ. ഇവര്‍ക്ക് ധ്രുവ് എന്ന മകന്‍ കൂടിയുണ്ട്. പ്രമുഖര്‍ക്കായുളള സൽക്കാരം ചൊവ്വാഴ്ച ആര്‍.എ പുരം മേയര്‍ രാമനാഥന്‍ ഹാളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.