Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നമല്ലെന്ന് ടൊവീനോ
മുംബൈ: ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നുെവന്ന് നടൻ ടൊവീനോ തോമസ്. ചിന്തിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങളാണ് നടന്നതെന്നും ടൊവീനോ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നമല്ല. അതിനെ കുറ്റകൃത്യമായി കാണണം. കുറ്റം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടുകയും അല്ലെങ്കിൽ യഥാർഥ കുറ്റവാളിയെ കണ്ടെത്തുകയും വേണം. കോടതിയാണ് അന്തിമ തീർപ്പ് കൽപ്പിക്കേണ്ടതെന്നും ടൊവീനോ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തെ സംഘടനാ പ്രശ്നങ്ങളായി ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ ഊതിപെരുപ്പിക്കുകയാണെന്നും ടൊവീനോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.