നടൻ തിലകന്​ സ്​മാരകമൊരുക്കാത്തതിൽ വിമർശനവുമായി മകൻ

തിരുവനന്തപുരം: അന്തരിച്ച്​ ആറ്​ വർഷമായിട്ടും നടൻ തിലകന്​ ഉചിതമായ സ്​മാരകം നിർമിക്കാത്തതിൽ വിമർശനവുമായി മകൻ ശോഭി തിലകൻ. തിലകൻ സ്​മാരകസമിതിയുടെ അവാർഡുകൾ വിതരണംചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്​മാരകമൊരുക്കുന്നതിന്​ കുടുംബത്തി​​െൻറ ഭാഗത്തുനിന്ന്​ ആവശ്യമായ സഹായംചെയ്യാൻ ഒരുക്കമാണ്​. രാജ്യം പത്മ പുരസ്​കാരം നൽകി ആദരിച്ച കലാകാരനാണ്​ തിലകൻ. അദ്ദേഹത്തി​​െൻറ ഒാർമ നിലനിർത്താൻ ഉചിതമായ സ്​മാരകമൊരുക്കാൻ ബന്ധപ്പെട്ടവർ തയാറാകുമെന്നാണ്​ പ്രതീക്ഷ. വെള്ളയാണിക്കടുത്ത്​ കിരീടം പാലം പുതുക്കിപ്പണിതപ്പോൾ തിലക​​െൻറ പേരിൽ നാമകരണം ചെയ്യുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.

അവിടെ അദ്ദേഹത്തി​​െൻറ പ്രതിമ സ്​ഥാപിക്കാൻ ആവശ്യമായ കുടുംബത്തി​​െൻറ ഭാഗത്ത്​ ആവശ്യമായ സഹായംചെയ്യാമെന്ന്​ അറിയിച്ചിരുന്നു. അതിലും നടപടിയുണ്ടായിട്ടില്ല. കലാഭവൻ മണി മരിച്ച്​ ഒരുവർഷം പിന്നിട്ടപ്പോഴേക്കും തിരുവനന്തപുരത്ത്​ അദ്ദേഹത്തി​​െൻറ പേരിൽ റോഡിന്​ നാമകരണം നടത്തിയത്​ ശ്രദ്ധേയമാണെന്നും ശോഭി പറഞ്ഞു.

വിവിധരംഗങ്ങളിലെ മികവിന്​ നാടക നടൻ മധു കൊട്ടാരത്തിൽ, കലാമന്ദിരം ശ്യാമള, രവിവർമ തമ്പുരാൻ, ജി. വിശാഖൻ (മംഗളം), പി. വിദ്യ (മാതൃഭൂമി ന്യൂസ്​) എന്നിവർ പുരസ്​കാരങ്ങൾ ഏറ്റുവാങ്ങി. ജനപക്ഷ രാഷ്​ട്രീയ പ്രവർത്തകനുള്ള പുരസ്​കാരം സി.പി.​െഎ സംസ്​ഥാന സെക്രട്ടറിക്ക്​ വേണ്ടി ദിലീപ്​ ഏറ്റുവാങ്ങി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ സി.വി. ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു.


Tags:    
News Summary - Actor Thilakan Memmorial shobi thilakan -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.