ഗുരുത്വക്കേടാണ് എന്നെ ഞാനാക്കിയതെന്ന് നടൻ ഇന്ദ്രൻസ്

പയ്യന്നൂർ: അമ്മയുടെയും അധ്യാപകരുടെയും പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത ബാല്യകാലമായിരുന്നു തന്‍റെതെന്നും നീ നാട്ടുകാരെക്കൊണ്ടു ചിരിപ്പിക്കും എന്ന അമ്മയുടെ ശാപവാക്കാണ് തനിക്ക് അനുഗ്രഹമായതെന്നും നടൻ ഇന്ദ്രൻസ്. വെള്ളൂർ വായനശാലയിൽ നടക്കുന്ന രാക്കിളി കൂട്ടം ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമയിൽ വസ്ത്രാലങ്കാരകാരനായി പ്രവർത്തിക്കുമ്പോഴും സ്വന്തം നാട്ടിലെ കലാസമിതിയാണ് തനിക്ക് അഭിനത്തിന് അവസരം നൽകിയത്. വലിയ താരമാകാനല്ല ഒരു സാധാരണ നാട്ടിൻ പുറത്തുകാരനായി നിങ്ങൾക്കിടയിൽ ജീവിക്കാനാണ് ആഗ്രഹമെന്നും ഇന്ദ്രൻസ് പറഞ്ഞു. 

ഇഷ്ടപ്പെട്ട നടനേതെന്ന കുട്ടികളുടെ ചോദ്യത്തിന് ചാർലി ചാപ്ലിൻ എന്നും മലയാളത്തിലെ ഇഷ്ടനായിക കവിയൂർ പൊന്നമ്മയെന്നുമായിരുന്നു ഇന്ദ്രൻസിന്‍റെ സമർഥമായ ഉത്തരം.

Tags:    
News Summary - Actor Indrans React to his Cinema Career -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.