Posted On
date_range Updated On
date_range നടനും ഗായകനുമായ ഡേവിഡ് കസ്സീഡി അന്തരിച്ചു
േഫ്ലാറിഡ: നിരവധി മ്യൂസിക് ആൽബങ്ങളിലൂെട ശ്രദ്ധേയനായ നടനും ഗായകനുമായ ഡേവിഡ് കസ്സീഡി അന്തരിച്ചു. 67 വയസ്സായിരുന്നു. ഇരു വൃക്കകളും കരളും തകരാറായതിനെ തുടർന്ന് േഫ്ലാറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1970ൽ ടെലിവിഷൻ സംഗീതപരിപാടിയായ ‘ദ പാട്രിഗേജ് ഫാമിലി’യിലെ മുതിർന്ന സഹോദരൻ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 1974ൽ ലണ്ടനിൽ നടന്ന സംഗീത പരിപാടിയിൽ കസ്സീഡിയുടെ ആരാധകരുടെ തിരക്കിനിടയിൽപെട്ട് പരിക്കേറ്റ 14 വയസ്സുകാരി മരിക്കുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അേത വർഷംതന്നെ അദ്ദേഹം ദ പാട്രിഗേജ് ഫാമിലി പരിപാടിയിൽനിന്ന് പിന്മാറി. പിന്നീട് സ്വന്തമായി സംഗീത ആൽബങ്ങൾ പുറത്തിറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.