കാസര്‍കോട്: തന്‍െറ സിനിമ അവാര്‍ഡിനുവേണ്ടി നിര്‍മിച്ചതല്ളെന്ന് മികച്ച രണ്ടാമത്തെ സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘അമീബ’യുടെ സംവിധായകന്‍ മനോജ് കാന. കാസര്‍കോട് പ്രസ്ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം വരച്ചുകാട്ടിയ ചിത്രം ഫെസ്റ്റിവലുകളിലേക്കൊന്നും തെരഞ്ഞെടുക്കപ്പെട്ടില്ല.
ഇപ്പോള്‍ തള്ളിക്കളയാന്‍ പറ്റാത്ത അവസ്ഥയിലാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടതെന്ന് തോന്നുന്നു. സിനിമയുടെ പ്രധാന ഉദ്ദേശ്യം അവാര്‍ഡല്ല. ജനങ്ങളുമായി ഇടപഴകുകയും അവരെ സിനിമ കാണിക്കുകയും അവരുമായി ചര്‍ച്ച ചെയ്യുകയുമാണ്. സിനിമയെയും നാടകത്തെയും രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത് -അദ്ദേഹം പറഞ്ഞു. കാസര്‍കോട്ടെ മലയോര ഗ്രാമങ്ങളില്‍ സംഭവിച്ച ഭീകരമായ അവസ്ഥ വര്‍ഷങ്ങള്‍ക്കുമുമ്പ് നേരില്‍ കണ്ടപ്പോഴുണ്ടായ അനുഭവം കാഴ്ചക്കാരില്‍ എത്തിക്കാനുള്ള ശ്രമമാണ് ‘അമീബ’യിലൂടെ നടത്തിയത്.
രണ്ടു ധ്രുവങ്ങളിലുള്ള ഇരകളുടെ അവസ്ഥയാണ് ചിത്രീകരിച്ചത്. കാസര്‍കോടിന്‍െറ തീരപ്രദേശങ്ങളിലുള്ളവര്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ പ്രശ്നം അതേ അളവില്‍ മനസ്സിലാക്കിയില്ളെന്നതാണ് തന്‍െറ അനുഭവം. എന്‍ഡോസള്‍ഫാന്‍ ഇരകളെ കാമറക്ക് മുന്നില്‍ നിര്‍ത്തുന്നത് മനുഷ്യത്വരഹിത പ്രവൃത്തിയാണെന്നും തന്‍െറ സിനിമയില്‍ അതിന് ശ്രമിച്ചിട്ടില്ളെന്നും മനോജ് കാന പറഞ്ഞു. ബുദ്ധിപരമായി തിരിച്ചറിവില്ലാത്തവരെ പ്രദര്‍ശിപ്പിക്കുമ്പോള്‍ അവരെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് തെറ്റാണ്. ഇരകളായ രണ്ടുപേര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവരെ കാര്യങ്ങള്‍ പൂര്‍ണമായി ബോധ്യപ്പെടുത്തിയ ശേഷം അവര്‍കൂടി താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു -മനോജ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.