ഗീതു മോഹന്‍ദാസിന്‍റെ ‘ഇന്‍ഷാ അല്ലാ’ക്ക് അവാര്‍ഡ്

വാഷിങ്ടണ്‍: സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന് സണ്‍ഡാന്‍സ് ചലച്ചിത്രോത്സവത്തിലെ ഗ്ലോബല്‍ ഫിലിംമേക്കിങ് അവാര്‍ഡ്. വരാനിരിക്കുന്ന തിരക്കഥകളെ അടിസ്ഥാനമാക്കിയാണ് ലോകസിനിമയിലെ ഉയര്‍ന്നുവരുന്ന സംവിധായകര്‍ക്ക് ഗ്ളോബല്‍ ഫിലിംമേക്കിങ് അവാര്‍ഡ് നല്‍കുന്നത്. 34കാരിയായ ഗീതുവിന് ‘ഇന്‍ഷാ അല്ലാ’ എന്ന ചിത്രത്തിന്‍െറ തിരക്കഥക്കാണ് പുരസ്കാരം.

‘ലയേഴ്സ് ഡൈസ്’ എന്ന ചിത്രത്തിന് ഗീതു ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. ഗീതുവിനുപുറമെ ക്യൂബയില്‍നിന്നുള്ള അര്‍മാന്‍ഡോ കാപോ, മൊറോക്കോയില്‍ നിന്നുള്ള അബ്ദുല്ല തായ്യ, ഇറ്റലിക്കാരായ അന്‍േറാണിയോ പിയാസ, ഫാബിയോ ഗ്രാസഡോണിയ എന്നിവര്‍ക്കും പുരസ്കാരമുണ്ട്. ‘ഇന്‍ഷാ അല്ലാ: ഇന്‍ പഴ്സ്യൂട്ട് ഓഫ് അക്ബര്‍’ എന്ന ചിത്രത്തിന്‍െറ ഷൂട്ടിങ് മണ്‍സൂണിനുശേഷം ആരംഭിക്കും. അക്ബറിനെ തിരയുന്ന ബാലന്‍െറ കഥയാണ് സിനിമ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.