തൃശൂര്‍: സാംസ്കാരിക വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കിയ 11ാമത് വിബ്ജിയോര്‍ ചലച്ചിത്ര മേള ബുധനാഴ്ച മുതല്‍ ഈമാസം പത്തുവരെ സംഗീത നാടക അക്കാദമിയില്‍ നടക്കും.
വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരിക വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ‘മെനി ഇന്ത്യാസ്’ പാക്കേജാണ് മേളയുടെ ആകര്‍ഷണം. നോര്‍ത് ഈസ്റ്റ് ഫിലിം, എന്‍.ഐ.ഡി അഹ്മദാബാദ് ഫിലിംസ്, ഗോരഖ്പൂരില്‍നിന്നുള്ള സിനിമ ഓഫ് റെസിസ്റ്റന്‍സ്, മറാത്തി ഹ്രസ്വചിത്രങ്ങള്‍, ഫിലിംസ് ഡിവിഷന്‍ എന്നിവ ഇതില്‍പെടും.
ശുഭശ്രീ കൃഷ്ണന്‍െറ ‘വാട്ട് ദി ഫീല്‍ഡ്സ് റിമംബര്‍’ എന്ന ബംഗാളി ഡോക്യുമെന്‍ററിയാണ് ഉദ്ഘാടന പ്രദര്‍ശനം. അലഹബാദ് സര്‍വലാശാല വിദ്യാര്‍ഥി യൂനിയന്‍െറ ആദ്യ വനിതാ പ്രസിഡന്‍റ് റിച്ചാ സിങ് മേള ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.