പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷകപങ്കാളിത്തം കുറഞ്ഞതിെൻറ ജാള്യത്തിൽ സംഘാടകർ. കഴിഞ്ഞ വർഷം പങ്കെടുത്തതിെൻറ പകുതിമാത്രം പ്രതിനിധികളേ ഇത്തവണ മേളക്കെത്തിയുള്ളൂവെന്നത് അസാധാരണമാണെന്ന് സംഘാടകർ തന്നെ സമ്മതിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 300ൽനിന്ന് 1500 ആക്കിയതു മുതൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കുവരെ പ്രേക്ഷകപങ്കാളിത്തത്തെ ബാധിച്ചിട്ടുണ്ട്. നവംബർ അഞ്ചു വരെ രജിസ്റ്റർ ചെയ്തവർക്ക് 1000 രൂപയും അതിനുശേഷം 1500ഉം ആയിരുന്നു ഫീസ്. കഴിഞ്ഞ വർഷം 7500 പേർ പ്രതിനിധികളായി പണമടച്ചപ്പോൾ ഇത്തവണ അത് 4200 ആയി ചുരുങ്ങി.
അതേസമയം, ഇത്രയും പേർ മേളയിൽ പങ്കെടുക്കുന്നില്ലെന്നാണ് തിയറ്ററുകളിലെ ഒഴിഞ്ഞ കസേരകൾ സാക്ഷ്യപ്പെടുത്തുന്നത്. മത്സരവിഭാഗം ഉൾപ്പെടെ ഭൂരിഭാഗം ചിത്രങ്ങൾക്കും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 7500 പേർ ആദ്യം രജിസ്റ്റർ ചെയ്തുവെങ്കിലും 4200 പേരാണ് പണമടച്ചത്. കഴിഞ്ഞ വർഷം 12,000 പേർ രജിസ്റ്റർ ചെയ്യുകയും 7500 പേർ പണമടക്കുകയും ചെയ്തിരുന്നെന്ന് ഗോവ എൻറർടെയ്ൻമെൻറ് സൊസൈറ്റി ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ ‘മാധ്യമ’ത്തോട് പറഞ്ഞു. രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ചത് തിരിച്ചടിയായെന്നാണ് ഇദ്ദേഹം സമ്മതിച്ചത്. എന്നാൽ, സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന പ്രതിനിധികൾക്ക് തിയറ്ററിലെ തിരക്കുകുറവ് അനുഗ്രഹമായെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
പുണെ ഫിലിം വിദ്യാർഥികളുടെ സമരവും പങ്കാളിത്തം കുറഞ്ഞതും സാംസ്കാരിക പ്രവർത്തകർക്കു നേരെയുണ്ടാകുന്ന കൈയേറ്റങ്ങളുമാണ് പ്രതിനിധികൾ കുറയാൻ പ്രധാന കാരണമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. മേള സമയത്ത് പ്രധാന അക്കാദമിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറില്ലാത്തതിനാൽ ഭൂരിഭാഗം വിദ്യാർഥികളും പങ്കെടുക്കാനെത്താറുണ്ടായിരുന്നു. എന്നാൽ, പ്രക്ഷോഭപാതയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 25ൽ താഴെ വിദ്യാർഥികൾ മാത്രമേ ഇവിടെ എത്തിയിട്ടുള്ളൂ.
മസ്താങ്ങും ഡീഗ്രേഡും
വെടിയൊച്ചയും ഇരുട്ടും ജീവിതശൈലിയായ ഗസ്സയിൽ, ഒരു ബ്യൂട്ടി പാർലറിൽ അകപ്പെട്ടുപോയ ഏതാനും സ്ത്രീകളുടെ കുറെ മണിക്കൂറുകൾ വിവരിക്കുന്ന ‘ഡീഗ്രേഡ്’, വടക്കൻ തുർക്കിയിലെ ഒരു ഗ്രാമത്തിൽ സഹോദരിമാരായ അഞ്ചു പെൺകുട്ടികൾക്ക് അവരുടെ വീട് ഒരു ജയിലായി മാറുന്നതെങ്ങനെ എന്നു പറയുന്ന ‘മസ്താങ്’ എന്നിവ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടി. മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മസ്താങ് സുവർണമയൂരം നേടാൻ സാധ്യതയുള്ള ചിത്രങ്ങളിലൊന്നായി എണ്ണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.