ഭ്രമിപ്പിക്കുന്ന പ്രകൃതിയിലേക്ക് ഊളിയിടുന്ന കാമറ

പനാജി: സോവിയറ്റ് യൂനിയന്‍ എന്ന കാല്‍പനിക സങ്കല്‍പത്തിനൊപ്പം ആര്‍ട്ടിക് എന്ന ഭ്രമാത്മക ഭൂവിഭാഗം കൂടി ചേര്‍ന്നാലോ..?
ഈ വര്‍ഷം റഷ്യയില്‍ പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങളിലൊന്നായ ‘ടെറിട്ടോറിയ’യെ ഇങ്ങനെ വിശേഷിപ്പിക്കാം. ചലച്ചിത്ര മേളയുടെ രണ്ടാം ദിനം ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമയില്‍ ആര്‍ട്ടിക് സമീപ ഭൂപ്രദേശത്തിന്‍െറ ഭൂപ്രകൃതിതന്നെ കഥാപാത്രമായിരിക്കുകയാണ്.
യുദ്ധാനന്തരം വിഭവങ്ങളില്ലാതെ വലയുന്ന സോവിയറ്റ് ഭരണകൂടം സ്വര്‍ണ ഖനനത്തിനായി നിയോഗിച്ച കുടിയേറ്റക്കാര്‍ കടുത്ത സാഹചര്യങ്ങളോട് പൊരുതി സ്വര്‍ണ നിക്ഷേപം കണ്ടത്തെുകയാണ് ചിത്രത്തില്‍. അതേസമയം, ആര്‍ട്ടിക് സമുദ്രത്തോട് ചേര്‍ന്ന വടക്കു കിഴക്കന്‍ റഷ്യയുടെ ഭ്രമിക്കുന്ന സൗന്ദര്യം കണ്ടത്തെുകയാണ് തന്‍െറ ദൗത്യമെന്ന നിലയില്‍ സംവിധായകന്‍ അലക്സാണ്ടര്‍ മെല്‍നിക് സഞ്ചരിക്കുന്നു. സൂര്യന്‍െറ ഭാവങ്ങള്‍ക്കനുസരിച്ച് മാറിമറിയുന്ന പ്രകൃതിയില്‍ ജീവന്മരണ പോരാട്ടം നടത്തുന്ന സ്വര്‍ണ വേട്ടക്കാരെ പലപ്പോഴും മറന്നുകൊണ്ടാണ് കാമറ പ്രകൃതിയിലേക്ക് ഊളിയിടുന്നത്.
രണ്ടാം ദിവസം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ജര്‍മന്‍ -സെര്‍ബിയന്‍ ചിത്രമായ എന്‍ക്ളേവ് ശ്രദ്ധയാകര്‍ഷിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.