പ്രേമത്തിനും പാപനാസത്തിനും പിന്നാലെ ബാഹുബലിയും ഇന്‍റര്‍നെറ്റില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം റിലീസായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയും ഇന്‍റര്‍നെറ്റില്‍. ചിത്രത്തിന്‍െറ ഹിന്ദി പതിപ്പാണ് ഇന്‍റര്‍നെറ്റിലുള്ളത്. ഇതിനോടകം അഞ്ഞൂറോളം പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായ ബാഹുബലിക്ക് 250 കോടിയിലധികമാണ് നിര്‍മ്മാണച്ചെലവ്. തെലുങ്ക് സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് ബാഹുബലി ഒരുക്കിയത്. മലയാള ചിത്രമായ പ്രേമവും തമിഴ് ചിത്രമായ പാപനാസവും റിലീസ് ചെയ്ത ഉടന്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.

തെലുങ്കിലും തമിഴിലും നിര്‍മിച്ച ചിത്രം മലയാളത്തിലും ഹിന്ദിയിലും മൊഴി മാറ്റിയിട്ടുണ്ട്. ലോകത്തെമ്പാടുമായി നാലായിരം തിയറ്ററുകളിലായാണ് ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ ബി ക്ളാസിലുള്‍പ്പെടെ നൂറില്‍പ്പരം തിയറ്ററുകളിലാണ് റിലീസ് ചെയ്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.