'പ്രേമം': ഉത്തരവാദിത്തം നിര്‍മാതാവിനെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: 'പ്രേമം' സിനിമയുടെ പ്രിന്‍റ് ചോര്‍ന്നതിന്‍െറ കൂടുതല്‍ ഉത്തരവാദിത്തം നിര്‍മാതാവിനാണെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍. സെന്‍സര്‍ കോപ്പി ഭേദഗതികള്‍ക്കായി കൊണ്ടു പോകുന്നത് നിര്‍മാതാവാണ്. അത്തരം സാഹചര്യങ്ങളില്‍ സിനിമ ചോരാന്‍ സാധ്യതയുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

സിനിമകളുടെ നിലനില്‍പിന് വൈഡ് റിലീസ് ആവശ്യമാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം. 'പ്രേമം' സിനിമയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളില്‍ തിയേറ്ററുകള്‍ അടച്ചിടുന്നത് 'ബാഹുബലി' സിനിമയുടെ വൈഡ് റിലീസ് തടയാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.