വ്യാജ 'പ്രേമം': അല്‍ഫോന്‍സ് പുത്രന്‍െറ മൊഴിയെടുത്തു

കൊച്ചി: പ്രേമം സിനിമയുടെ വ്യാജപ്രിന്‍റുകള്‍ പ്രചരിച്ച സംഭവത്തില്‍ ആന്‍റി പൈറസി സെല്‍ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍െറ മൊഴിയെടുത്തു. സംവിധായകന്‍െറ കൊച്ചിയിലെ ഫ്ളാറ്റിലെ ത്തിയാണ് ആന്‍റി പൈറസി സെല്‍ മൊഴിയെടുത്തത്. ഈ ഫ്ളാറ്റില്‍ വെച്ച് പ്രേമം സിനിമയുടെ ചില എഡിറ്റിംഗ് ജോലികള്‍ നടന്നിരുന്നു. എഡിറ്റിങിനായി ഉപയോഗിച്ച കമ്പ്യൂട്ടറും ഹാര്‍ഡ്ഡിസ്കും ആന്‍റി പൈറസി സെല്‍ പരിശോധിച്ചു. ഇവിടെ നിന്നാണോ ചോര്‍ച്ച ഉണ്ടായത് എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.