കൊച്ചി: സൂപ്പര്‍ ഹിറ്റ് മലയാള സിനിമ 'ദൃശ്യ'ത്തിന്‍െറ തമിഴ് പതിപ്പായ 'പാപനാശ'വും ഇന്‍റര്‍നെറ്റില്‍. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് സിനിമ ഇന്‍റര്‍നെറ്റില്‍ ലഭ്യമായത്. ഒരു തമിഴ് വെബ്സൈറ്റിലാണ് സബ്ടൈറ്റിലടക്കം സിനിമ അപ് ലോഡ് ചെയ്തിട്ടുള്ളത്. തിയേറ്റര്‍ പ്രിന്‍റാണ് ഇന്‍റനെറ്റില്‍ പ്രചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
'പ്രേമം' സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് മുദ്രണമുള്ള പതിപ്പ് വാട്ട്സ്ആപ്പില്‍ പ്രചരിച്ചതിനെ കുറിച്ച് കേരളാ പൊലീസ് ആന്‍റി പൈറസി സെല്ലിന്‍െറ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാപനാശവും ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു തുടങ്ങിയത്.
കോടികള്‍ മുടക്കിയെടുക്കുന്ന സിനിമയെ തകര്‍ക്കുന്ന ക്രൂരവിനോദമാണ് വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നതെന്ന് പാപനാശത്തിന്‍െറ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. പുതിയ സൈറ്റുകളില്‍ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തില്‍ മോഹന്‍ലാലും മീനയും ചെയ്ത പ്രധാന കഥാപാത്രങ്ങളെ തമിഴില്‍ കമല്‍ഹാസനും ഗൗതമിയുമാണ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.