കൊച്ചി: ചലച്ചിത്ര സംഘടനകളില്‍നിന്ന് സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് രാജിവെച്ചു. സംവിധായകരുടെ സംഘടനയായ ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്നാണ് രാജി. പൈറസിക്കെതിരെ ഈ സംഘടനകള്‍ മൗനം പാലിച്ചതില്‍ പ്രതിഷേധിച്ചാണിത്. സംഘടനകളുടെ പിന്തുണയില്ലാതെ താന്‍ സിനിമ ചെയ്യുമെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു. ചലച്ചിത്ര സംഘടനകള്‍കൊണ്ട് സിനിമ പ്രവര്‍ത്തകര്‍ക്ക് ഗുണമില്ല. സ്വന്തം അനുഭവംകൊണ്ടാണിത് തനിക്ക് ഇത് മനസ്സിലായത് ^അദ്ദേഹം പറഞ്ഞു.
അന്‍വര്‍ റഷീദിന്‍െറ പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ ചെയ്ത കോപ്പി ഇന്‍റര്‍ നെറ്റില്‍ പ്രചരിച്ചു. വ്യാജ സീഡിയും വ്യാപകമായി. ഇതിനെതിരെ ആന്‍റി പൈറസി സെല്ലിനും സംഘടനകള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയില്ളെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് രാജിക്ക് കാരണം.
അതേസമയം, വ്യാജ സീഡി ഇറങ്ങിയതറിഞ്ഞ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉടന്‍ ഇടപെട്ടെന്നും ആന്‍റി പൈറസി സെല്ലിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അസോസിയേഷന്‍ ഭാരവാഹി സിയാദ് കോക്കര്‍ പറഞ്ഞു.
ഇതേതുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്നുപേര്‍ അറസ്റ്റിലായി. ഇവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചില്ല. അന്‍വര്‍ റഷീദിന്‍െറ പരാതി അസോസിയേഷന് ലഭിച്ചിട്ടില്ല. ചിത്രത്തിന്‍െറ സെന്‍സര്‍ കോപ്പി നെറ്റില്‍ വന്നത് ആദ്യ സംഭവമാണ്. ഇതിന്‍െറ ഉറവിടം ഏതാണെന്ന് അറിയില്ല. ആന്‍റി പൈറസി സെല്ലാണ് അത് കണ്ടെത്തേണ്ടത് ^അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.