പ്രതിഫലമായി തന്നത്​ 180,000 രൂപ മാത്രം; നിർമാതാക്കളെ വിടാതെ സുഡാനി 

സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ചതിന്​ തനിക്ക്​ തന്ന പ്രതിഫലം 180,000 രൂപ മാത്രമെന്ന്​ വെളിപ്പെടുത്തി സാമുവൽ അബിയോള റോബിൻസൺ.  വിമാന യാത്രയടക്കമുള്ള ചിലവ്​ കഴിച്ച്​ ഒരു ലക്ഷം രൂപയാണ്​ അടിസ്​ഥാന ശമ്പളമായി നൽകിയതെന്നും സാമുവൽ പറഞ്ഞു. സുഡാനിയുടെ നിർമാതാക്കളായ സമീർ താഹിർ,ഷൈജു ഖാലിദ്​ എന്നിവർ പുറത്തുവിട്ട പ്രസ്​താവനക്ക്​ മറുപടിയായി അയച്ച ഇ-മെയിൽ ഫേസ്​ബുക്കിൽ പങ്കുവെച്ചാണ്​ സാമുവലി​​​െൻറ പുതിയ ആരോപണം.

വളരെ കുറഞ്ഞ ബജറ്റിൽ നിർമിക്കുന്ന ചെറിയ ചിത്രമാണെന്ന്​ കരുതിയാണ്​ താൻ സുഡാനിയിൽ ഇത്രമാത്രം പ്രതിഫലം വാങ്ങി അഭിനയിച്ചതെന്നും കേരളത്തി​​​െൻറ മനോഹാരിതയും അനുകമ്പയും അനുഭവിക്കാൻ കൂടിയായിരുന്നു ത​​​െൻറ ഉദ്ദേശമെന്നും സാമുവൽ പറഞ്ഞു.

കേരളത്തിൽ മാത്രം റിലീസ്​ ചെയ്യുന്ന ചിത്രമാണെന്നാണ്​ കരുതിയത്​. എന്നാൽ കുഴപ്പമല്ലാത്ത ബജറ്റിൽ നിർമിച്ച്​ ആഫ്രിക്ക, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലടക്കം റിലീസ്​ ചെയ്യാൻ പോകുന്ന സിനിമയാണെന്ന്​ അറിഞ്ഞില്ലെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറഞ്ഞു.

വാൾട്ട്​ ഡിസ്​നിയുടെ ‘ഡെസ്​പെരേറ്റ്​ ഹൗസ്​വൈവ്​സ്​ ഒാഫ്​ ആഫ്രിക്ക’ എന്ന ചിത്രത്തിൽ 16ാം വയസ്സിൽ അഭിനയിച്ചപ്പോൾ എനിക്ക്​ ഇതി​​​െൻറ മൂന്നിരട്ടി പ്രതിഫലം മാസംതോറും കിട്ടിയിരുന്നെന്നും സാമുവൽ പറഞ്ഞു. 

അതേസമയം സാമുവലി​​െൻറ ആരോപണങ്ങൾക്ക്​ മറുപടിയുമായി നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. കരാർ പ്രകാരമുള്ള പ്രതിഫലം നൽകിയിട്ടുണ്ടെന്നും സിനിമയുടെ വിജയത്തിനനുസരിച്ചുള്ള സമ്മാനത്തുക നൽകുമെന്ന്​ നേരത്തെ സാമുവൽ അടക്കമുള്ള താരങ്ങളെ അറിയിച്ചിരുന്നു എന്നുമാണ്​ നിർമാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും വ്യക്​തമാക്കിയത്​. സിനിമയുടെ ലാഭം നിർമാതാക്കളിൽ എത്തിച്ചേരാൻ നിശ്ചിത സമയമെടുക്കും എന്നിരിക്കെ ഇത്തരം ആരോപണം വംശീയ പ്രശ്​നങ്ങൾ ചേർത്ത്​ പറയുന്നതിന്​ പിന്നിൽ മറ്റ്​ സ്​ത്രോതസ്സുകളാണെന്നും അവർ കൂട്ടിച്ചേർത്തു.

 

Full View
Tags:    
News Summary - Samuel Robinson Alleges Shyju khalid and Sameer Thahir-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.