അജ്ഞാത ശവം എറ്റെടുത്ത് ഹർത്താൽ നടത്തി‍യത് ശ്യാം പുഷ്കരൻ അറിഞ്ഞില്ലേ -ഹരീഷ് പേരടി

ശ്രീനിവാസൻ-സത്യൻ അന്തിക്കാട്​ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമ എന്ത്​ സന്ദേശമാണ്​ നൽകുന്നതെ ന്ന്​ അറിയില്ലെന്ന തിരക്കഥാകൃത്ത്​​ ശ്യാം പുഷ്​കരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി.

ഒരു അ ജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് ശ്യാം പുഷ്‌ക്കരൻ അറിഞ്ഞില്ലേയെന്നും അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

Full View

സ്വകാര്യ എഫ്.എം റേഡിയോക്ക്​ നൽകിയ അഭിമുഖത്തിലാണ്​ ശ്യാം പുഷ്​കരൻ സന്ദേശം സിനിമയെ കുറിച്ച് പറഞ്ഞത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയചർച്ചയാണ്.

മിഥുനം എന്ന സിനിമ ഉർവശിയുടെ കണ്ണിലൂടെ ഒരിക്കൽ കൂടി പറയാനുള്ള സാധ്യതയുണ്ടെന്നും മലയാള സിനിമ കണ്ട ഏറ്റവും മികച്ച രണ്ട്​ തിരക്കഥകൾ സിദ്ധിഖ്​-ലാൽ കൂട്ടുകെട്ടി​​​​​െൻറ ഗോഡ്​ഫാദർ, ഇൻ ഹരിഹർ നഗർ എന്നിവയാണെന്നും ശ്യാം പറഞ്ഞിരുന്നു.

സ്​ഫടികമെന്ന ചിത്രം ഭദ്ര​​​​​െൻറ മാസ്​റ്റർപീസാണ്​. ഒരു തവണ കാണാവുന്ന ചിത്രമാണ്​ നരസിംഹം. റാണി പത്​​മിനി എന്ന ചിത്രം പരാജയപ്പെടാൻ കാരണം കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്​നങ്ങളുമാണ്​. റാണി പത്​​മിനിയിൽ നിന്ന്​ പഠിച്ച പാഠങ്ങളാണ്​ മഹേഷിൽ ഉപയോഗിച്ചത്​. ആ പരാജയമാണ്​ എന്നെ നല്ല തിരക്കഥാകൃത്താക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Hareesh Peradi Slams Shyam Pushkaran-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.