Posted On
date_range Updated On
date_range മോദി സിനിമയുടെ റിലീസ് മെയ് 24ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പി.എം നരേന്ദ്ര മോദിക്ക് ഒടുവിൽ റിലീസ് തീയതി ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിറ്റേന്ന് മേയ് 24 നാണ് ചിത്രം റിലീസ് ചെയ്യുക.
ഏപ്രിൽ 11 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.
നിരോധനം വന്നതോടെ ചിത്രത്തിൻെറ ട്രെയിലർ യൂ ട്യൂബിൽ നിന്ന് പിൻവലിച്ചിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയാണ് നരേന്ദ്രമോഡിയുടെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.