Posted On
date_range Updated On
date_range കാൻ ഫെസ്റ്റ്: കൊറീദക്ക് പാംദോർ
പാരിസ്: 71മത് കാൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജാപ്പനീസ് സംവിധായകനായ ഹിരോസാകു കൊറീദക്കാണ് ‘പാംദോർ പുരസ്കാരം’. ജപ്പാനിലെ ഒരു നിർധന കുടുംബത്തിെൻറ കഥപറഞ്ഞ ചിത്രമായ ‘ഷോപ് ലിഫ്റ്റേഴ്സാണ്’ പുരസ്കാരം നേടിക്കൊടുത്തത്.
‘ഡോഗ്മാൻ’ ഇറ്റാലിയൻ ചിത്രത്തിലെ അഭിനയത്തിന് ഇറ്റലിക്കാരനായ മാഴ്സെലോ ഫോണ്ടി മികച്ച നടനുള്ള അവാർഡ് നേടി. റഷ്യൻ-കസാഖ് ചിത്രമായ അയ്കയിൽ നായികവേഷം ചെയ്ത സമാൽ യെസ്ല്യമോവ മികച്ച നടിയായി. മികച്ച സംവിധായകനായി പോളണ്ടുകാരൻ പവേൽ പവ്ലികോവ്സ്കി െതരഞ്ഞെടുക്കപ്പെട്ടു.
‘കോൾഡ്വാർ’ എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഹോളിവുഡ് സംവിധായകനായ സ്പൈക് ലീ ‘(ബ്ലാക് ക്ലാൻസ്മെൻ)’ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടി. ലബനീസ് ചിത്രമായ കാഫേർനത്തിെൻറ സംവിധായിക നദീൻ ലബാക്കി ജൂറി പുരസ്കാരം നേടി.
മികച്ച തിരക്കഥക്കുള്ള പുരസ്കാരം ആലിസ് റോവാച്ചർ (ഹാപ്പി ആസ് ലസാരോ), നാദിർ സായ്വർ, ജാഫർ പനാഹി (3 ഫെയ്സസ്) എന്നിവർ പങ്കിട്ടു.
പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ ല്യൂ ഗൊദാർദ്, ജൂറിയുടെ പ്രത്യേക പാംദോർ പുരസ്കാരം നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.