സ്റ്റാര്‍ ട്രെക് താരം ആന്‍റണ്‍ യെല്‍ചിന്‍ കാറിടിച്ച് മരിച്ചു

ലോസ് ആഞ്ജലസ്: പ്രശസ്തമായ സ്റ്റാര്‍ ട്രെക് പരമ്പരയില്‍ പവര്‍ ചെക്കോവിനെ അവതരിപ്പിച്ച് പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ആന്‍റണ്‍ യെല്‍ചിന്‍ (27) കാറിടിച്ച് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.10ഓടെ ലോസ് ആഞ്ജലസിലെ സ്റ്റുഡിയോ സിറ്റി ഹോമിലുള്ള കയറ്റത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തിരിച്ചുവരുന്നതിനിടെ, കാര്‍ അബദ്ധത്തില്‍ പിന്നോട്ട് നീങ്ങി  യെല്‍ചിനെ ഇടിക്കുകയായിരുന്നുവത്രെ. ഇടിയുടെ ആഘാതത്തില്‍ കാറിനൊപ്പം പിറകിലേക്ക് പോയ യെല്‍ചിന്‍ കാറിനും മതിലിനുമിടിയില്‍ പെടുകയായിരുന്നു.
ശാസ്ത്രകഥകളുടെ ചലച്ചിത്രാവിഷ്കാരമായ സ്റ്റാര്‍ ട്രെക് പരമ്പരയിലെ അടുത്ത ചിത്രമായ സ്റ്റാര്‍ ട്രെക് ബിയോണ്ട് അടുത്ത മാസം പുറത്തിറങ്ങാനിരിക്കെയാണ് പ്രധാന കഥാപാത്രം ചെയ്ത അഭിനേതാവിന്‍െറ മരണം.
ആദ്യകാലത്തെ സ്റ്റാര്‍ ട്രക് പരമ്പരയില്‍ വാള്‍ട്ടര്‍ കോയിങ് അനശ്വരമാക്കിയ പാവെല്‍ ചെക്കോവിനെ വീണ്ടും അവതരിപ്പിച്ചാണ് ആന്‍റണ്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ചലച്ചിത്രലോകത്ത് പ്രവേശിച്ച അദ്ദേഹം ടെര്‍മിനേറ്റര്‍ സാല്‍വേഷന്‍ (2009), ചാര്‍ലി ബെര്‍ലെറ്റ് (2007), ലൈക് ക്രേസി (2011), ഓണ്‍ലി ലവേഴ്സ് ലെഫ്റ്റ് അലൈവ് (2013) തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1989ല്‍, സോവിയറ്റ് യൂനിയനിലെ ലെനിന്‍ഗാര്‍ഡില്‍ ജനിച്ച യെല്‍ചിന്‍െറ മാതാപിതാക്കള്‍ അവിടത്തെ ബാലെയിലെ പ്രധാന അഭിനേതാക്കളായിരുന്നു. ’90കളുടെ തുടക്കത്തില്‍ ഈ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. പ്രമുഖ റഷ്യന്‍ അമേരിക്കന്‍ ചിത്രകാരന്‍ യൂജിന്‍ യെല്‍ചിന്‍ ഇദ്ദേഹത്തിന്‍െറ അമ്മാവനാണ്.
റഷ്യന്‍ പ്രതിരോധമന്ത്രി ബശ്ശാറുമായി കൂടിക്കാഴ്ച നടത്തി
ഡമസ്കസ്: റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗു സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയന്‍ തലസ്ഥാനമായ ഡമസ്കസില്‍ കഴിഞ്ഞദിവസമാണ് അദ്ദേഹമത്തെിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തു.
കിഴക്കന്‍ സിറിയയിലെ ലത്തീഖിയയിലുള്ള ഖമീമിം വ്യോമനിലയവും അദ്ദേഹം സന്ദര്‍ശിച്ചു. ഇവിടെയാണ് റഷ്യന്‍ സൈന്യം പ്രവര്‍ത്തിക്കുന്നത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.