Posted On
date_range Updated On
date_range ദ റെവനന്‍റിന് 12 ഓസ്കാര്‍ നോമിനേഷന്‍
വാഷിങ്ടണ്‍: ലിയാനാര്‍ഡോ ഡികാപ്രിയോയെ ഗോള്‍ഡ് ഗ്ളോബ് പുരസ്കാരത്തിന് അര്‍ഹനാക്കിയ ദി റെവനന്‍റിന് 88ാമത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശ പട്ടികയില്‍ ഒന്നാമത്. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, തുടങ്ങിയ പ്രധാന വിഭാഗങ്ങളിലായി 12 നോമിനേഷനാണ് ചിത്രത്തിനു ലഭിച്ചത്. മാഡ് മാക്സ്: ഫറി റോഡ് എന്ന ചിത്രം 10 നോമിനേഷനുകളുമായി തൊട്ടുപിറകിലുണ്ട്.
സഹനടന്‍, ഛായാഗ്രഹണം, ശബ്ദസംവിധാനം, വസ്ത്രാലങ്കാരം, ശബ്ദമിശ്രണം, ചിത്രസംയോജനം, വിഷ്വല്‍ എഫക്ട്സ്, അലങ്കാരം, സ്റ്റൈലിങ് തുടങ്ങിയ വിഭാഗങ്ങളിലും നോമിനേഷനുകളുണ്ട്. നടിമാരുടെ നിരയില്‍ രണ്ട് തവണ ഓസ്കര്‍ പുരസ്കാരം നേടിയ ‘കരോളി’ലെ നായിക കേറ്റ് ബ്ളാന്‍ഷേറ്റ് ആണ് മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.