Posted On
date_range Updated On
date_range ഓസ്കര്‍ അവതാരകയായി പ്രിയങ്ക ചോപ്രയും
ന്യൂഡല്‍ഹി: ഓസ്കര്‍ പുരസ്കാര വേദിയില്‍ അവതാരകയായി ഇത്തവണ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. ഫെബ്രുവരി 28ന് നടക്കുന്ന ചടങ്ങില്‍ റ്യാന്‍ ഗോസ്ലിങ്, ചാര്‍ലൈസ് തെറോണ്‍, സ്റ്റീവ് കാരല്‍, ജയേര്‍ഡ് ലെറ്റോ, ലീസ് വിതര്‍സ്പൂണ്‍, ജൂലിയാനെ മൂര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക അവതാരകയാവുക. നടിതന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.
അമേരിക്കന്‍ ടി.വി ഷോ ‘ക്വാണ്ടികോ’യിലൂടെ ഹോളിവുഡില്‍ പ്രിയങ്ക സാന്നിധ്യമറിയിച്ചിരുന്നു. നിരൂപക ശ്രദ്ധ നേടിയ ബാജിറാവു മസ്താനിയാണ് പ്രിയങ്കയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച ഹിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.