പ്രതിഭയുടെ ശക്തികേന്ദ്രമായിരുന്നു ഋഷി കപൂറെന്ന് മോദി, മരണത്തിൽ മനംനൊന്ത് ബോളിവുഡ്

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ഋഷി കപൂറിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ ർഗശേഷിയുള്ള ബഹുമുഖ പ്രതിഭയായിരുന്നു ഋഷി കപൂർ. സിനിമയെ സ്നേഹിച്ച അദ്ദേഹം ഇന്ത്യയുടെ പുരോഗതിയിൽ ഏറെ താൽപര്യം പ ്രകടിപ്പിച്ച വ്യക്തിയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ഞങ്ങളുടെ ആശയവിനിമയത്തെക്കുറിച്ച് ഞാൻ ഓർ ക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കു ചേരുന്നതായു ം പ്രധാനമന്ത്രി പറഞ്ഞു.

ബോളിവുഡ് താരം ഋഷി കപൂറിന്‍റെ മരണവാർത്തയറിഞ്ഞ് ആദ്യം അനുശോചനവുമായി ട്വിറ്ററിൽ എത്തിയത് അമിതാഭ് ബച്ചനാണ്. ബോളിവുഡിലെ നായകനടന്മാരായിരുന്ന അമിതാഭും ഋഷിയും ഉറ്റ ചങ്ങാതിമാരായിരുന്നു. ഋഷി കപൂറിന്‍റെ മരണം സംഭവിച്ച ഉടൻ ട്വിറ്ററിൽ ബച്ചൻ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. 'അവൻ പോയി... ഋഷി കപൂർ അന്തരിച്ചു. ഞാൻ തകർന്നുപോയി.'

രണ്ടുവർഷത്തോളമായി ലൂക്കേമിയ ബാധിച്ച് ചികിത്സയിലായിരുന്ന നമ്മുടെ ഋഷി കപൂർ രാവിലെ 8.45ന് നമ്മെ വിട്ടുപിരിഞ്ഞു എന്ന് കുടുംബം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഹൃദയം നുറുങ്ങുന്ന വേദനയിലും എന്‍റെപ്രിയപ്പെട്ട സുഹൃത്തിന് നിത്യശാന്തി നേരുന്നു എന്നായിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്തിന്‍റെ ട്വീറ്റ്.

ഇന്ത്യൻ സിനിമക്ക് നഷ്ടത്തിന്‍റെ ആഴ്ചയാണിതെന്ന് രാഹുൽ ഗാന്ധി. വിവിധ തലമുറകളിലെ ആരാധകരിൽ ആവേശം നിറച്ച നടന്‍റെ വിയോഗത്തിന്‍റെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മികച്ച നടൻ മത്രമല്ല, നല്ല മനുഷ്യസ്നേഹിയുമായിരുന്നു ഋഷി കപൂറെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ. മുംബൈ കാമ്പയിൽ സ്കൂളിലെ സഹപാഠിയുടെ മരണത്തിൽ എം.പി ശശി തരൂർ ദുഖം രേഖപ്പെടുത്തി. ബോബിയിലെ റൊമാന്‍റിക് ഹീറോയിൽ നിന്ന് പക്വതയാർന്ന റോളുകളിലേക്കുള്ള അദ്ദേഹത്തിന്‍റെ വളർച്ച അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ശശി തരൂർ പറഞ്ഞു.

കൊറേോണക്കാലത്ത് സംഭവിച്ച ട്രാജഡി വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നടി ഹേമ മാലിനി ട്വിറ്ററിൽ കുറിച്ചു. കപൂർ കുടുംബത്തിന്‍റെ ദുഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും ഹേമ മാലിനി.

വിശ്വസിക്കാൻ കഴിയുന്നില്ല ചിന്തുജീ.. എന്ന് കമൽഹാസൻ. തങ്ങൾ പരസ്പരം സ്നേഹവും ബഹുമാനവും പുലർത്തിയിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും കമൽഹാസൻ പറഞ്ഞു.

വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഹൃദയഭേദകമെന്ന് നടി അനുഷ്ക ശർമയും ട്വിറ്ററിൽ കുറിച്ചു. റിഷി അങ്കിൾ ഈ ലോകത്തോട് വിട പറഞ്ഞെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നടി ഇഷാ ഡിയോൾ.

രണ്ട് വർഷത്തോളമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഋഷി കപൂറിന്‍റെ പെട്ടെന്നുള്ള മരണം ബോളിവുഡിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമാരംഗത്തോട് വിട പറഞ്ഞ ഋഷി കപൂർ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു.

LATEST VIDEO

Full View
Tags:    
News Summary - Tributes pur to Rishi kapoors death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.