Posted On
date_range Updated On
date_range അനുഷ്കയുടെ ‘പാരി’ ലൊക്കേഷനിൽ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു
കൊൽകത്ത: അനുഷ്ക ശർമ്മ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ‘പാരി’യുടെ ലൊക്കേഷനിൽ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഷാ ആലം (28) ആണ് മരിച്ചത്. കൊൽകത്തയിലെ സൗത്ത് 24 പർഗാന ജില്ലയിൽ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
കോറോൾബെറിയയിൽ ഒൗട്ട്ഡോർ ഷൂട്ടിങിന് ശേഷം മുളച്ചെടിക്കിടയിലൂടെയിട്ട ഇലക്ട്രിക് വയറുകൾ നീക്കുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ ഉടൻ തന്നെ ആലത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതേ ലൊക്കേഷനിലുള്ള സിനിമാ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു.
അനുഷ്ക ശർമ്മ പ്രധാനറോളിലെത്തുന്ന ‘പാരി’ പ്രോസിത് റോയിയാണ് സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.