ഷാ​റൂ​ഖ്​ ഖാ​ന്‍റെ ‘ജ​ബ്​ ഹാ​രി മീ​റ്റ്​ സേ​ജാ​ൾ’ ഇൗ​ജി​പ്​​തി​ൽ 

കൈ​റോ: പ്ര​ശ​സ്​​ത ബോ​ളി​വു​ഡ്​ താ​രം ഷാ​റൂ​ഖ്​ ഖാ​​െൻറ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​യ ‘ജ​ബ്​ ഹാ​രി മീ​റ്റ്​ സേ​ജാ​ൾ’ ഇൗ​ജി​പ്​​തി​ൽ റി​ലീ​സ്​ ചെ​യ്​​തു. ഇൗ​ജി​പ്​​തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്​​ജ​യ്​ ഭ​ട്ടാ​ചാ​ര്യ​യാ​ണ്​ സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ത്തി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ദീ​ർ​ഘ​കാ​ല​ത്തി​നു​ശേ​ഷം ഇൗ​ജി​പ്​​തി​ൽ ബോ​ളി​വു​ഡ്​ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്​ ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മി​താ​ബ്​ ബ​ച്ച​നെ​യും ഷാ​റൂ​ഖ്​ ഖാ​നെ​യും പോ​ലു​ള്ള ​പ്ര​തി​ഭ​ക​ളെ ഇൗ​ജി​പ്​​തു​കാ​ർ സ്​​നേ​ഹി​ക്കു​ന്നു. ഇൗ ​സി​നി​മ​യു​ടെ റി​ലീ​സി​ങ്ങി​നാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ഇൗ​ജി​പ്​​തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇം​തി​യാ​സ്​ അ​ലി​യാ​ണ്​ ‘ജ​ബ്​ ഹാ​രി മീ​റ്റ്​ സേ​ജാ​ളി’​​െൻറ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ഷ്​​ക ശ​ർ​മ​യാ​ണ്​ നാ​യി​ക. 

Tags:    
News Summary - Sharukh Khan's Film Jab Harry Met Sejal Release in Egypt -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.