Posted On
date_range Updated On
date_range പെരുന്നാൾ ദിനത്തിൽ ആശംസകളുമായി സൽമാനും ഷാരൂഖും
മുംബൈ: പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് സൽമാൻ ഖാനും ഷാരൂഖ് ഖാനും. പിതാവ് സലീം ഖാനും മാതാവ് സൽമ ഖാന ുമൊത്താണ് ഇത്തവണ ആരാധകരെ കാണാൻ വീടിന്‍റെ ബാൽക്കണിയിൽ സൽമാൻ എത്തിയത്. കുർത്തയായിരുന്നു താരത്തിന്‍റെ വേഷം. സൽമ ാന്‍റെ പുതിയ ചിത്രം ഭാരത് പെരുന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്.
ആരാധാകർക്ക് ആശംസയുമായി ഷാരൂഖ് ഖാൻ വസതിയ ായ 'മന്നത്തി'ന് പുറത്തെത്തിയത് മകൻ അബ്റാമിനൊപ്പമാണ്. താരത്തെ ഒരു നോക്കു കാണാൻ തടിച്ചുകൂടയവർക്കു നേരെ ഇരുവരും കൈവീശി ഈദ് ആശംസകൾ നേർന്നു. വെള്ള പത്താനി സ്യൂട്ടിലായിരുന്നു ഷാരൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.