അതൊരു കോസ്റ്റ്യൂമാണ്​, നേവൽ യുനിഫോമല്ല; അക്ഷയ്​കുമാറി​െൻറ ലേലത്തിനെതിരെ സൈനികൻ

ന്യൂഡൽഹി: സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പണം ​ക​ണ്ടെത്തുന്നതിനായി റുസ്​തം എന്ന ചിത്രത്തിലെ നേവൽ യുനിഫോം ലേലം ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. നായകൻ അക്ഷയ്​ കുമാറും ഭാര്യ ട്വ​ിങ്കിൾ ഖന്നയുമായിരുന്നു ലേല​ പ്രഖ്യാപനം നടത്തിയത്​. 2016ൽ ഇറങ്ങിയ ബോളിവുഡ്​ ചിത്രം റുസ്​തത്തിൽ നേവൽ ഒാഫീസറായാണ്​ അക്ഷയ്​ കുമാർ അഭിനയിച്ചത്​. ലേലത്തിനെതിരെ സൈനികർ അടക്കം നിരവധിയാളുകൾ രംഗത്തെത്തി.

സിനിമയിൽ നായക കഥാപാ​ത്രം ധരിച്ച വസ്​ത്രം ‘ആർമി യുനിഫോം’ എന്ന പേരിൽ ലേലം ചെയ്യുന്നതിനെ സന്ദീപ്​ എന്ന​ ആർമി ഒാഫീസർ ചോദ്യം ചെയ്​തു. അക്ഷയ്​ കുമാറി​​​​​െൻറ ഭാര്യ ട്വിങ്കിൾ ഖന്നക്ക്​ എഴുതിയ ഒരു തുറന്ന കത്ത്​ ട്വിറ്ററിൽ പങ്കുവെച്ചാണ്​ സന്ദീപ്​ പ്രതികരിച്ചത്​. എന്തു വിലകൊടുത്തും ലേലം തടയും എന്നായിരുന്നു അയാളുടെ പ്രതികരണം.

‘സിനിമയിൽ ഉപയോഗിച്ചത്​ ഒരു സാധാരണ കോസ്റ്റ്യൂമാണ്​. അതൊരു യഥാർഥ ആർമി യുനിഫോമല്ല. ഒരു ഇന്ത്യൻ സൈനിക​​​​​െൻറ യുനിഫോം അയാളുടെ ഭാര്യ ലേലത്തിൽ  വെക്കാറില്ല. രക്​തവും വിയർപ്പും ജീവനും നൽകിയാണ്​ ഒാരോ സൈനികനും അത്​ സ്വന്തമാക്കുന്നത്.​ ത്രിവർണ്ണ പതാകയോടൊപ്പം ഒരു സൈനിക​​​​​െൻറ മരണശേഷിപ്പായി സൂക്ഷിക്കാനുള്ളതാണ്​ അവ​​​​​െൻറ യുനിഫോം​. സിനിമയുടെ നിർമാതാവ്​ നായകന്​ ​കൈമാറുന്ന തുണിക്കഷ്​ണമല്ല. അത്​ ധരിക്കാനുള്ള അനുമതി ലഭിക്കുന്നത്​ രാഷ്​ട്രപതി ഒാഫീസിൽ നിന്നാ​െണന്നും’ സന്ദീപ്​ ട്വിറ്ററിൽ കുറിച്ചു.

അതേസമയം പ്രകോപനപരമായ കുറിപ്പിനെതിരെ ട്വിങ്കിൾ ഖന്ന രംഗത്തുവന്നു. ‘സിനിമയിൽ ഉപയോഗിച്ച ഒരു ആർമി യുനിഫോം സന്ധദ്ധ പ്രവർത്തനങ്ങൾക്ക്​ വേണ്ടി ലേലം ചെയ്യുന്നതിന്​ ഒരു സ്ത്രീയെ കയ്യേറ്റം ചെയ്യും എന്ന്​ പറയുന്നത്​ അംഗീകരിക്കാൻ ഒരു സമൂഹമെന്ന നിലക്ക്​ നമുക്ക്​ കഴിയുമോ’ എന്നായിരുന്നു അവരുടെ പ്രതികരണം.

Tags:    
News Summary - Rustom Costume Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.