Posted On
date_range Updated On
date_range മോദിയുടെ സിനിമ തെരഞ്ഞെടുപ്പ് കമീഷൻ കാണണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള സിനിമയായ പി.എം നന്ദ്രേ മോദി തെരഞ്ഞെടുപ്പ് കമീഷൻ കാണണ മെന്ന് സുപ്രീംകോടതി. സിനിമയുടെ റിലീസ് തടയണോ വേണ്ടയോ എന്ന വിഷയത്തിൽ തീരുമാനം സിനിമ കണ്ടതിന് ശേഷം മതിയെന്നും കോടതി പറഞ്ഞു. സിനിമയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമ റിലീസ് ചെയ്യുന്നത് വിലക്കിയ കമീഷൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കമീഷൻെറ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിൻെറയും ആവിഷ്കാര സ്വാതന്ത്ര്യത്തിൻെറയും ലംഘനമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിർമാതാക്കളുടെ ഹരജി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.