മീ ടൂ ദുരുപയോഗം ചെയ്യരുത്​; കങ്കണക്കെതിരെ വികാസ്​ ബാഹലി​െൻറ മുൻ ഭാര്യ

ന്യൂഡൽഹി: മീ ടു കാമ്പയിനിൽ ബോളിവുഡ്​ സംവിധായകൻ വികാസ്​ ബഹലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി കങ്കണ റണാവത്തിനെതിരെ വികാസി​​​െൻറ മുൻ ഭാര്യ റിച്ച ദുബെ രംഗത്ത്​​. ഇത്​ സഹിക്കാവുന്നതിലും അപ്പുറമാണെന്നും മീ ടൂ ദുരുപയോഗം ചെയ്യരുതെന്നും റിച്ച ദുബെ ട്വിറ്ററിൽ കുറിച്ചു. വികാസിനെ പിന്തുണച്ചുകൊണ്ട്​ ചില കാര്യങ്ങൾ റിച്ച മമ്പോട്ടു വെക്കുന്നു. ഒരു പുരുഷനിൽ നിന്ന്​ ഒരു സ്​ത്രീക്ക്​​ മോശപ്പെട്ട അനുഭവം ഉണ്ടായാൽ അയാളുമായി ബന്ധപ്പെടുന്നത്​ നിർത്തുകയെങ്കിലും ചെയ്യി​ല്ലെ എന്ന്​ റിച്ച ചോദിച്ചു.

2015 നവംബറിൽ ഒരു വിവാഹച്ചടങ്ങിനിടെ കങ്കണയും വികാസ്​ ബഹലും നൃത്തം ചെയ്​തിരു​ന്നുവെന്ന്​ റിച്ച കുറിച്ചു. എന്തിനാണ്​ ഒരു മോശം വ്യക്തിയുടെ കൂടെ നിങ്ങൾ നൃത്തം ചെയ്യുന്നത്​.? എന്തിനാണ്​ ഇത്രയേറെ ബുദ്ധിമുട്ടി നൃത്ത പരിശീലനം നടത്തിയത്​.? റിച്ച ദുബെ ചോദിച്ചു. കങ്കണയും വികാസും തമ്മിൽ അടുത്ത കാലം വരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും റിച്ച പറയുന്നു. ഹൃത്വിക്​ റോഷൻ ഭാര്യയെ ട്രോഫിയായി സൂക്ഷിക്കുകയാണെന്ന കങ്കണയുടെ വിമർശനത്തെയും റിച്ച വിമർശിച്ചു.

വികാസ്​ ബഹൽ ലൈംഗിക ചൂഷണത്തിനു ശ്രമിച്ചതായി പ്രമുഖ നടി കങ്കണ റണാവത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്വീന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ കാണുമ്പോൾ വികാസ് ബഹൽ ആലിംഗനത്തിലൂടെ അഭിവാദ്യം ചെയ്യാറുണ്ടായിരുന്നെന്നും ഇതിനിടെ കഴുത്തിലും മുടിയിലും മുഖം അമര്‍ത്തുക പതിവായെന്നുമായിരുന്നു വെളിപ്പെടുത്തൽ.

അതേ സമയം, റിച്ചയുടെ ആരോപണങ്ങളോട്​ പ്രതികരണവുമായി കങ്കണയും രംഗത്തെത്തി. സ്​ത്രീകൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടേണ്ട്​ സമയമല്ല മറിച്ച്​ പരസ്​പരം പിന്തുണക്കേണ്ട​ സമയമാണെന്നും കങ്കണ പറഞ്ഞു. മുൻ ഭാര്യയെന്ന നിലയിൽ അവർക്ക്​ വികാസിനെ നന്നഖയി അറിയാമായിരിക്കുമെന്നും ഇപ്പോൾ സൂത്രവാക്യങ്ങളെല്ലാം മാറിയിട്ടുണ്ടെന്നും കങ്കണ പറഞ്ഞു.

Tags:    
News Summary - Kangana Ranaut on Richa Dubey's statement defending her ex-husbant -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.