ബോളിവുഡിലെ ഖിലാഡി അക്ഷയ് കുമാറും മസിൽ മാൻ ജോൺ എബ്രഹാമും തമ്മിലുള്ള ബോക്സോഫീസ് യുദ്ധത്തിന് കളമൊരുങ്ങുന്നു. ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് ആഗസ്റ്റ് 15ന് റിലീസ് ചെയ്യും. അക്ഷയ് കുമാറിെൻറ സ്പോർട്സ് ഡ്രാമ ‘ഗോൾഡ്’ ജോൺ എബ്രഹാമിെൻറ ‘സത്യമേ വജയതേ എന്നീ ചിത്രങ്ങളാണ് തിയറ്റർ കീഴടക്കാനെത്തുന്നത്.
അഭിഷേക് ശർമ സംവിധാനം ചെയ്ത ‘പർമാണു’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മിലപ് സവേരിയുമായി ഒന്നിക്കുന്ന ജോണിെൻറ സത്യമേ വജയതേ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ്. ഗോൾഡാകെട്ട റീമാ കഗ്തി ഒരുക്കുന്ന സ്പോർട്സ് ഡ്രാമാ ഗണത്തിൽ പെടുന്നതും. കൂടെ ധർമേന്ദ്ര കുടുംബത്തിെൻറ കോമഡി ചിത്രം ‘യമ്ല പഗ്ല ദീവാന’യും തിയറ്ററിലെത്തുന്നതോടെ ബോക്സോഫീസിൽ മത്സരം കനക്കും.
ഹൗസ്ഫുൾ 2, ദേസി ബോയ്സ്, ഗരം മസാല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച താരങ്ങളാണ് ജോണും അക്ഷയും. ഇരുവരുടെയും ചിത്രങ്ങൾ ഏറ്റുമുട്ടുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അത് നിർമാതാക്കളുടെ തീരുമാനമാണെന്നും ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നുമായിരുന്നു ജോണിെൻറ പ്രതികരണം.
ജോണിെൻറ ചിത്രം ടി സീരീസും അക്ഷയ് ചിത്രം എക്സൽ എൻറർടൈൻമെൻറ്സുമാണ് നിർമിക്കുന്നത്. പർമാണു ദേശിയ അവാർഡിന് പരിഗണിക്കപ്പെടുമെന്ന പ്രത്യാശയും ജോൺ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.