ചലച്ചിത്ര പ്രവർത്തകൻ ജെ ഓം പ്രകാശ്​ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്​ത സിനിമാ സംവിധായകനും നിർമാതാവും റൃതിക്​ റോഷ​​​െൻറ മുത്തശ്ശനുമായ ജെ ഓംപ്രകാശ്​ അന്തരിച്ചു. 93 വയസായിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ്​ ഇന്ത്യയുടെ പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്​.

1974ൽ ‘ആപ്​ കി കസം’ എന്ന ചിത്രത്തി​ലൂടെയാണ്​ ഓം പ്രകാശ്​ സംവിധാന രംഗത്തേക്ക്​ എത്തിയത്​. പിന്നീട്​ ആക്രമൺ, ആഷിക്​ ഹൂം ബാഹരോം കാ എന്നിങ്ങനെ ‘എ’ അക്ഷരം വെച്ച്​ തുടങ്ങുന്ന 20 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്​തു. 15 ഓളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്​തു.

മകൾ പിങ്കിയെ വിവാഹം കഴിച്ചത്​ സംവിധായകൻ രാകേഷ്​ റോഷനാണ്​. ​

Tags:    
News Summary - Hrithik Roshan's grandfather J Om Prakash passes away- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.