Posted On
date_range Updated On
date_range പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ; 'നാം ഷബാന'
ഔറംഗസേബിന് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ. 'നാം ഷബാന' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന നിര്‍മിക്കുന്നത് സംവിധായകനായ നീരജ് പാണ്ഡേയാണ്.
സുന്ദരിയാണെങ്കിലും ശക്തയാണവള്‍. പോരാടാനാണവള്‍ വന്നിരിക്കുന്നത് എന്ന് കുറിച്ചാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ ചിത്രത്തിന്‍റെ പോസ്റ്റർ ഷെയർ ചെയ്ത്. മുംബൈയും മലേഷ്യയുമാണ് പ്രധാന ലൊക്കേഷനുകള്‍. അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്‌രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു.
2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.