`ട്രോളുകൾക്കും വിമർശനങ്ങൾക്കും നന്ദി'; `ദ പാരഡൈസിന്‍റെ' പ്രതികരണങ്ങളെ തുറന്ന മനസോടെ സ്വീകരിച്ച് നാനി
തന്‍റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം `ദ പാരഡൈസിന്‍റെ' റിലീസിന് പിന്നാലെ ലഭിച്ച ട്രോളുകളിലും വിമർശനങ്ങളിലും പ്രതികരിച്ച് തെലുങ്ക് നടന്‍ നാനി. ഇത്തരം പ്രതികരണങ്ങൾ തെറ്റുകൾ കണ്ടെത്തി തിരുത്താന്‍ സഹായിച്ചെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. `നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും ഞാന്‍ കണ്ടു. രസകരമായ ട്രോളുകളും ആസ്വദിച്ചു. പ്രേക്ഷകർ സിനിമ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. നിങ്ങൾ ചൂണ്ടിക്കാണിച്ച പോരായ്മകളിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു' എന്ന് നാനി കുറിച്ചു.
വേറിട്ട സിനിമാ അനുഭവം പ്രേക്ഷകർക്ക് നൽകുന്നതിനാണ് `ദി പാരഡൈസ്' നിർമിച്ചതെന്നും അതിനാൽ അത് ആഘോഷിക്കാനും വിലയിരുത്താനും അവർക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നുമാണ് നാനി പറയുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. `ദസറ'ക്ക് ശേഷം ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദി പാരഡൈസിനുണ്ട്. സിനിമയിലെ പ്രമേയം, അക്രമരംഗങ്ങൾ, നാനിയുടെ പ്രകടനം എന്നിവയിൽ നിരവധി ചർച്ചകളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.