ലവ് യാത്രി: സൽമാൻ ഖാനെതിരെ വീണ്ടും എഫ്.ഐ.ആർ

ന്യൂഡൽഹി: ലവ് യാത്രിയെന്ന ചിത്രം നവരാത്രി ആഘോഷത്തെ പരിഹസിക്കുന്നുവെന്ന പരാതിയിൽ ചിത്രത്തിന്‍റെ നിർമാതാവ് സൽമാൻ ഖാനെതിരെ വീണ്ടും എഫ്.ഐ.ആർ. സൽമാൻ ഖാനും അണിയറപ്രവർത്തകർക്കുമെതിരെ ബീഹാറിലെ മിഥാന്‍പുര പൊലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തില്‍ അശ്ലീലതയുണ്ടെന്നും മതവികാരം വ്രണപ്പെടുത്തുന്നവെന്നും പരാതിയിൽ പറയുന്നു.

'ലവ് രാത്രി' എന്നായിരുന്നു ആദ്യം ചിത്രത്തിന്‍റെ പേര് പിന്നീട് ഇത് 'ലവ് യാത്രി' എന്ന് മാറ്റുകയായിരുന്നു. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ഹൈന്ദവ ആഘോഷമാണ് നവരാത്രി. എല്ലാ വര്‍ഷവും ഈ ദിവസങ്ങളില്‍ ദുര്‍ഗദേവിക്കായുള്ള ആരാധനയാണ് നടത്തിവരുന്നത്.

സിനിമക്കെതിരെ വിശ്വഹിന്ദുപരിഷത്തും നേരത്തെ രംഗത്ത് വന്നിരുന്നു. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് സംവിധായകന്‍. ചിത്രം ഒക്ടോബര്‍ 5ന് റിലീസ് ചെയ്യും.

Tags:    
News Summary - FIR filed against Salman Khan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.