നമുക്ക്​ ഇന്ത്യക്കാരാകാം; ജാതീയതക്കെതിരെ ക്ഷോഭിച്ച്​ ആർട്ടിക്കിൾ 15 ട്രെയിലർ

തപ്സീ​ പന്നു, ഋഷി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മുല്‍ക്ക്’ന്​ ശേഷം അനുഭവ്​ സിൻഹ സംവിധാന ം ചെയ്യുന്ന ആർട്ടിക്കിൾ 15​​​െൻറ ട്രെയിലർ പുറത്തിറങ്ങി. മുൽക്കിൽ ഇസ്‌ലാമോഫോബിയ ആയിരുന്നു പ്രമേയമെങ്കിൽ പുതിയ ചിത്രത്തിൽ ഇന്ത്യയിലെ ജാതീയയാണ്​ ചർച്ച ചെയ്യുന്നത്​​.​​

ഭരണഘടനയുടെ അനുച്ഛേദം 15ആണ്​​ സംവിധായകന്‍ സിനിമയുടെ പേരായി തെരഞ്ഞെടുത്തത്​ എന്നതും പ്രത്യേകതയാണ്​. 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദലിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ്​ ചിത്രത്തിൽ പറയുന്നത്​.

ഉത്തരേന്ത്യയിൽ ദലിതർ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണവും സവർണ്ണ മേധാവിത്വവുമൊക്കെ ചിത്രത്തിൽ പച്ചയായി ഉൾകൊള്ളിച്ചിട്ടുണ്ടെന്നാണ്​ ട്രെയിലർ നൽകുന്ന സൂചന. ട്രെയിലർ യൂട്യൂബിൽ തരംഗമാവുകയാണ്​.

ആയുഷ്മാന്‍ ഖുറാനയാണ്​ ചിത്രത്തിലെ നായകൻ​. ബ്രാഹ്മണനായ ഒരു പൊലീസ് ഓഫീസറായാണ്​ അദ്ദേഹം വേഷമിടുന്നത്​​. ഇഷ തൽവാറും തമിഴ്​ നടൻ നാസറും സുപ്രധാന വേഷങ്ങളിലുണ്ട്​.

Full View
Tags:    
News Summary - Article 15 - Trailer Ayushmann Khurrana Anubhav Sinha-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.