മുംബൈ: നടൻ അർജുൻ രാംപാലും മുൻ സൂപ്പർ മോഡൽ മെഹർ ജെസിയയും 20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇനിമുതൽ വ്യത്യസ്ത പാതകളിലാണ് സഞ്ചാരമെങ്കിലും മക്കളായ മഹിക (16), മായിര (13) എന്നിവർക്കായി കുടുംബമായി തുടരുമെന്ന് ഇരുവരും വ്യക്തമാക്കി.
സ്േനഹ സമ്പന്നമായ രണ്ടു പതിറ്റാണ്ടിെൻറ മനോഹര യാത്ര നിരവധി ഒാർമകളാണ് സമ്മാനിച്ചത്. ഏതു യാത്രയിലും വിവിധ പാതകളുണ്ട്. ഇനി വിവിധ ലക്ഷ്യങ്ങളിലേക്ക് നീങ്ങേണ്ട സമയമായെന്ന് കരുതുന്നു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇൗ വിഷയത്തിൽ മേലിൽ പ്രസ്താവനകളുണ്ടാകില്ലെന്നും 45കാരനായ രാംപാലും 47കാരിയായ ജെസിയയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.