സുശാന്ത്​ സിങ്ങി​െൻറ മരണം: കരൺജോഹറി​നെതിരെയും ആലിയ ഭട്ടിനെതിരെയും ചോദ്യശരങ്ങളുമായി ​ആരാധകർ 

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുതി​​െൻറ മരണത്തിനുപിന്നാലെ സംവിധായകൻ കരൺ ജോഹറി​​െൻറയും നടി ആലിയ ഭട്ടി​​െൻറയും മുൻ നിലപാടുകൾ ചർച്ചയാകുന്നു. കരൺജോഹറി​​െൻറയും ആലിയ ഭട്ടി​​െൻറയും അനുശോചന സന്ദേശങ്ങൾക്ക്​ താഴെ വിമർശനവുമായും മുൻനിലപാടുകൾ ഓർമിപ്പിച്ചും നിരവധി പേരെത്തി. 

മുമ്പ്​ നടന്ന ‘കോഫി വിത്ത്​ കരൺ’ ടി.വി ചാറ്റ്​ഷോക്കിടെ സുശാന്തിനെ അപമാനിച്ച സംഭവം ചർച്ചക്കെടുത്താണ്​ പ്രതികരണങ്ങൾ ഏറെയും. ടി.വി ചാറ്റ്​ഷോക്കിടെ റാപ്പിഡ്​ ഫയർ ക്വസ്​റ്റ്യൻ റൗണ്ടിൽ സുശാന്ത്​ സിങ്​ രാജ്​ പുത്​, രൺവീർ സിങ്​, വരുൺ ധവാൻ എന്നിവരെ റേറ്റ്​ ചെയ്യാനുള്ള കരൺജോഹറി​​െൻറ ചോദ്യത്തിന്​ ‘സുശാന്ത്​ സിങ്​ രാജ്​പുത്തോ? അതാരാ’ എന്ന്​ ആലിയ മറുപടി പറഞ്ഞിരുന്നു. ആലിയ ഭട്ടി​​െൻറ അനുശോചന ട്വീറ്റിനുതാഴെ ഈ സംഭവം ഓർമിപ്പിച്ച്​ നിരവധിപേർ രംഗത്തെത്തി. 

കരൺ ജോഹറി​​െൻറ അനുശോചന സന്ദേശത്തിന്​ താഴെയും രൂക്ഷ വിമർശനങ്ങളുയരുന്നുണ്ട്​. ‘‘കഴിഞ്ഞ ഒരുവർഷമായി താങ്കളുമായി ഒരുബന്ധവും വെച്ചുപുലർത്താതിരുന്നതിൽ ഞാൻ സ്വയം പഴിക്കുന്നു. നി​​െൻറ ജീവിതവും സങ്കടങ്ങളും മറ്റൊരാളുമായി പങ്കുവെക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ ഇപ്പോൾ ഞാൻ അറിയുന്നു. പക്ഷേ എനിക്കതിനായില്ല. ഇത്തരം തെറ്റ്​ ഇനി ആവർത്തിക്കില്ല.സുശാന്തി​​െൻറ മരണം മറ്റുള്ളവരിലേക്ക്​ എന്നെ കടന്നുചെല്ലാൻ പ്രേരിക്കുന്നു’’ എന്നാണ്​ കരൺ ജോഹർ പ്രതികരിച്ചിരുന്നത്​​.

എന്നാൽ കരൺ ജോഹർ ഇത്രയും കാലം എവിടെയായിരുന്നെന്നും താരകുടുംബത്തിൽ നിന്നല്ലാത്ത സുശാന്തിനെപ്പോലുള്ളവർ അവഗണന നേരിട്ടിരുന്നതായും നിരവധി പേർ അഭിപ്രായപ്പെട്ടു. ​ കരൺ ജോഹർ ബോളിവുഡിലെ കുടുംബാധിപത്യത്തി​​െൻറ പതാകവാഹകനാണെന്ന് മുമ്പ്​ കങ്കണ റണാവത്ത്​ തുറന്നടിച്ചിരുന്നു. ഇതിന്​ പിന്നാലെ ഐ​.ഐ.എഫ്​.എ അവാർഡ്​ വേദിയിൽ വെച്ച്​ വരുൺ ധവാനെയും സെയിഫ്​ അലി ഖാ​നെയും ചേർത്തുനിർത്തി ‘‘നെപ്പോറ്റിസം റോക്ക്​സ്​’’ എന്ന്​ മറുപടി നൽകിയിരുന്നു. മൂന്നുപേരുടെയും പിതാക്കൻമാർ സിനിമയിൽ ​പ്രവർത്തിച്ചത്​ സൂചിപ്പിച്ചായിരുന്നു കരൺ ജോഹറി​​െൻറ പ്രസ്​താവന. കങ്കണയുടെ കുടുംബാധിപത്യത്തിനെതിരായ നിലപാടും ട്വിറ്ററിൽ വൈറലാണ്​.   

Tags:    
News Summary - After Sushant Singh Rajput's Death, Karan Johar And Alia Bhatt Are Trending -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.