സംവിധായകൻ രാജമൗലിക്കും കുടുംബത്തിനും കോവിഡ്​

ബാഹുബലി സിനിമകളിലൂടെ ശ്രദ്ധേയനായ തെലുങ്ക്​ സിനിമ സംവിധായകൻ എസ്​.എസ്​.രാജമൗലിക്കും കുടുംബത്തിനും കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹം ത​െന്നയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. കുറച്ച്​ ദിവസം മുമ്പ്​ തങ്ങൾക്ക്​ പനി ബാധിച്ചിരുന്നതായും അതിനുശേഷം നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ ബാധ കണ്ടെത്തിയതെന്നും ഡോക്​ടർമാരുടെ നിർദേശപ്രകാരം ഹോം ക്വാറൻറീനിലാണെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

‘ഞങ്ങൾക്ക്​ പ്രത്യേകിച്ച്​ ലക്ഷണങ്ങളൊന്നുമി​ല്ല. എങ്കിലും എല്ലാത്തരം മുൻകരുതലുകളും എടുക്കുന്നുണ്ട്​. ശരീരത്തിൽ ആൻറിബോഡികൾ ഉൽപ്പാദിപ്പിക്കുന്നത്​ കാത്തിരിക്കുകയാണ്​ ഞങ്ങൾ. ഇതിനുശേഷം പ്ലാസ്​മ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു ’-അദ്ദേഹം കുറിച്ചു.  കോവിഡ്​ കാലത്തിനുമുമ്പ്​ രാജമൗലി ‘രുദ്രം, രണം, രുധിരം’എന്ന തെലുങ്ക്​ സിനിമയുടെ സംവിധാനമാണ്​ നിർവഹിച്ചിരുന്നത്​.

തമിഴ്​, ഹിന്ദി ഭാഷകളിലും സിനിമ പുറത്തിറങ്ങും. ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ, അജയ്​ വേദഗൺ , ആലിയ ഭട്ട്​ തുടങ്ങിയവരാണ്​ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്​.  

Tags:    
News Summary - Baahubali director SS Rajamouli and family test Covid-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.