രജിഷ വിജയന്റെ 'മസ്തിഷ്ക മരണം' ഒ.ടി.ടിയിലേക്ക്; എവിടെ കാണാം

രജിഷ വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മസ്‌തിഷ്‌ക മരണം: സൈമണ്‍ മെമ്മറീസ്' ഒ. ടി. ടിയിലേക്ക്. തിയറ്റർ റിലീസിനെത്തി ഒരു മാസത്തിന് ശേഷമാണ് ഒ.ടി.ടി.യിലേക്കെത്തുന്നത്. മാർച്ച് 27 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാം. ഫെബ്രുവരി 27നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. 

 രാജ്യത്തുടനീളമുള്ള നിരൂപകരിൽ നിന്ന് പോസിറ്റീവ് അവലോകനങ്ങൾ ചിത്രം നേടിയിട്ടുണ്ട്. എന്നാൽ പോസിറ്റീവ് ഫീഡ്‌ബാക്ക് ഇതുവരെ ബോക്‌സ് ഓഫിസിൽ പ്രതിഫലിച്ചിട്ടില്ലെന്നാണ് വിവരം. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് ഇതുവരെ ചിത്രം 2.21 കോടിയാണ് നേടിയത്.

ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയാണ് മസ്‌തിഷ്‌ക മരണം. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവരാണ് ചിത്രം നിർമിച്ചത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വി.എഫ്.എക്‌സിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

ചിത്രത്തിനുവേണ്ടി വമ്പൻ മേക്കോവറാണ് രജിഷ നടത്തിയത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനം ഏറെ വിവാദങ്ങൾ നേരിട്ടിരുന്നു. ഐറ്റം ഡാൻസ് രംഗങ്ങൾ ഉൾപ്പെട്ട ഗാനത്തിലെ അഭിനയത്തിന് രജിഷ വിജയന് നേരെയാണ് വിമർശനങ്ങൾ ഉയർന്നത്. താരത്തിന്‍റെ തന്നെ മുൻ അഭിമുഖത്തിലെ പ്രസ്താവനകളാണ് വിവാദത്തിന് കാരണമായത്.

വ്യത്യസ്തവും സ്റ്റൈലിഷുമായ വേഷപകർച്ചയിലാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. ജഗദീഷ്, സുരേഷ് കൃഷ്‌ണ, ദിവ്യ പ്രഭ, വിഷ്‌ണു അഗസ്ത്യ, ശംഭു, ശാന്തി ബാലചന്ദ്രൻ, ആൻ സേലം, നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.   


Tags:    
News Summary - Masthishka Maranam OTT Release: When and where to watch Rajisha Vijayan’s sci-fi comedy thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.